വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 27 September 2022

യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഗണ്യമായ ഇളവുകള്‍

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

 ദുബായ് : കൊവിഡ് നിയന്ത്രണങ്ങളില്‍ സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. രണ്ടു വര്‍ഷമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ഏറെക്കുറെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം

. പുതിയ ഇളവുകള്‍ സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ആഗോള തലത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് 1000 ദിവസം തികയുന്ന ദിവസമാണ് യുഎഇ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചതെന്ന സവിശേഷതയും ഇതിനുണ്ട്. കൊവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ ഇവയാണ്:

- സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ള ഏതാണ്ടെല്ലാ പൊതു ഇടങ്ങളിലും മാസ്‌ക്ക് ധാരണം ഇനി മുതല്‍ നിര്‍ബന്ധമില്ല. ആവശ്യമുള്ളവര്‍ക്ക് ധരിക്കാം.

- അതേസമയം, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക്ക് ധാരണം നിര്‍ബന്ധമാണെന്ന വ്യവസ്ഥ തുടരും.

- അതേപോലെ കോവിഡ് ബാധിതര്‍ക്കും കോവിഡ് ബാധ സംശയിക്കുന്നവര്‍ക്കും മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധം തന്നെ.

- പ്രായമായവര്‍, വിട്ടുമാറാത്ത് രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ ഇവര്‍ മാസ്‌ക്ക് ധരിക്കുന്നത് ഒഴിവാക്കാതിരിക്കുന്നതാണ് നല്ലതെന്നും അധികൃതര്‍ അറിയിച്ചു.

- ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കുന്ന ഡെലിവറി ബോയ്മാര്‍, റെസ്‌റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ തുടങ്ങിയവരും മാസ്‌ക്ക് ഒഴിവാക്കരുത്.

- വിമാനങ്ങളുടെ അകത്തുവച്ച് മാസ്‌ക്ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നില്ല. അതേസമയം, എയര്‍ലൈന്‍ കമ്പനികള്‍ക്ക് വേണമെങ്കില്‍ അത് നിര്‍ബന്ധമാക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

- യുഎഇക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ ഏത് രാജ്യത്തേക്കാണോ പോവുന്നത് അവിടത്തെ കോവിഡ് നിയന്ത്രണങ്ങളായിരിക്കും അവര്‍ക്ക് ബാധകം.

- കോവിഡ് ബാധിക്കുന്നവരുടെ ഐസൊലേഷന്‍ കാലം ചുരുക്കി.

- ഇനി മുതല്‍ കോവിഡ് ബാധിക്കുന്നവര്‍ അഞ്ച് ദിവസം ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതി.

- രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പിസിആര്‍ ടെസ്റ്റ് നടത്തിയാല്‍ മതി.

- അതേസമയം, പ്രായമായവര്‍ക്കും ഭിന്നശേഷിക്കാരും ഉള്‍പ്പെടെ രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ പിസിആര്‍ ടെസ്റ്റ് നടത്തുന്നതാണ് അഭികാമ്യം.

- പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ പരസ്പരം സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന ഇനിയില്ല.

- അതേസമയം പള്ളികള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും അകത്ത് മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധമായി തുടരും.

- പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് വരുന്നവര്‍ നമസ്‌ക്കാരത്തിനായുള്ള വിരിപ്പ് സ്വന്തമായി കൊണ്ടുവരണം.

- ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിള്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് വേണമെന്ന നിബന്ധന തുടരും. അബൂദാബിയിലെ ചില പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനും ഗ്രീന്‍ പാസ്സ് വേണം.

- എന്നാല്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരുടെ ഗ്രീന്‍ പാസ്സിന്റെ കാലാവധി 14 ദിവസത്തില്‍ നിന്ന് 30 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അഥവാ പിസിആര്‍ നെഗറ്റീവ് റിസല്‍ട്ടിന് ശേഷം ആപ്പില്‍ തെളിയുന്ന ഗ്രീന്‍ സിഗ്നല്‍ 30 ദിവസത്തേക്ക് നിലനില്‍ക്കും.

- വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഏഴ് ദിവസത്തിലൊരിക്കല്‍ പിസിആര്‍ ടെസ്റ്റ് നടത്തി ഗ്രീന്‍ പാസ് പുതുക്കണം.

രണ്ടു വര്‍ഷമായി തുടര്‍ന്നു വന്നിരുന്ന ദിനേനയുള്ള കോവിഡ് ബ്രീഫിംഗ് നിര്‍ത്തി. ഇനി മുതല്‍ ഓരോ ദിവസവും വാര്‍ത്താ സമ്മേളനം വിളിച്ച് രാജ്യത്തെ കോവിഡുമായി ബന്ധപ്പെട്ട കണക്കുകള്‍ അറിയിക്കുന്ന പരിപാടി ഉണ്ടാവില്ല. പകരം ഒദ്യോഗിക വെബ്‌സൈറ്റില്‍ കോവിഡ് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യും. സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.

               -------------------------------------------------------

നിങ്ങൾ സൗദിയിലാണോ

നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154