വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 24 September 2022

റിയാല്‍ രൂപ വിനിയമ നിരക്ക് 22 കടന്നു

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദോഹ / അബുദാബി: ചരിത്രത്തിൽ ആദ്യമായി ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയ മൂല്യം ഉയരാൻ കാരണം.

കഴിഞ്ഞ ദിവസം വിപണി അവസാനിക്കുമ്പോൾ 1 ഖത്തർ റിയാലിന്റെ ഇന്ത്യയുമായുള്ള വിനിമയ മൂല്യം 22 രൂപ 20 പൈസയാണ്. നാട്ടിലേക്ക് പണം അയയ്ക്കാൻ പണവിനിമയ സ്ഥാപനങ്ങളിൽ എത്തിയവർക്ക് 22 രൂപ 2 പൈസ വരെ ലഭിച്ചു. 1,000 റിയാൽ അയച്ചാൽ നാട്ടിൽ 22,0

20 രൂപ ലഭിക്കും.

പൊതു, സ്വകാര്യ മേഖലകളിലുള്ളവർക്ക് ശമ്പളം ലഭിക്കാൻ ഇനിയും ഒരാഴ്ച കൂടി ഉണ്ടെന്നതിനാൽ വിനിമയ മൂല്യം 22 കടന്നതിന്റെ നേട്ടം പ്രവാസികൾക്ക് കാര്യമായി ലഭിക്കില്ല. അതേസമയം അടുത്ത ഒരാഴ്ച കൂടി ഇതേ നിരക്ക് തുടർന്നാൽ നാട്ടിലേക്ക് പണം അയയ്ക്കുന്ന ഭൂരിഭാഗം പ്രവാസികൾക്കും നിരക്ക് വർധന ഗുണം ചെയ്യും.

2020 മാർച്ചിലാണ് രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായത്. പിന്നീട് ഏറ്റക്കുറച്ചിലുകൾക്ക് ശേഷം ഇക്കഴിഞ്ഞ മേയിലാണ് 21ലേയ്ക്ക് എത്തിയത്.

രാജ്യാന്തര വിപണിയിൽ ഒരു ദിർഹത്തിന് 22.08 രൂപ ഇന്നലെ ലഭിച്ചതോടെ യുഎഇയിലും പ്രവാസികൾക്ക് നേട്ടം. ഡോളറിനെതിരെ രൂപയുടെ മൂല്യം (80.82) ഇടിഞ്ഞതാണ് ഗൾഫ് കറൻസികളുടെ വിനിമയത്തിലും പ്രതിഫലിച്ചത്.

യുഎഇ ദിർഹം 22.08, സഊദി റിയാൽ 21.48, ഖത്തർ റിയാൽ 22.20, ഒമാൻ റിയാൽ 210.23, ബഹ്റൈൻ ദിനാർ 214.39, കുവൈത്ത് ദിനാർ 261.32 രൂപ എന്നിങ്ങനെയാണ് ഇന്നലെ വൈകിട്ട് ലഭിച്ച രാജ്യാന്തര നിരക്ക്. ഈ നിരക്കിനെക്കാൾ 10–30 പൈസ വരെ കുറച്ചാണ് ധനവിനിമയ സ്ഥാപനങ്ങൾ അതതു രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് നൽകുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുമെന്ന വാർത്ത പരന്നതോടെ പണമയയ്ക്കാൻ എക്സ്ചേഞ്ചുകളിൽ തിരക്കേറി. രാജ്യാന്തര വിപണിയിൽ ഡോളർ ഇൻഡക്സ് 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇതേസമയം സ്വർണം രണ്ടര വർഷത്തെ താഴ്ചയിലേക്കും താഴ്ന്നു.

ഇതെല്ലാം മറ്റു കറൻസികളുടെ വിനിമയ നിരക്കിനെ സ്വാധീനിച്ചു. യുഎസ് ഫെഡ് ഈ വർഷം പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ ഡോളർ–രൂപ വിനിമയ നിരക്ക് 82ലേക്ക് ഉയരും. ഈ വെല്ലുവിളി നേരിടാൻ ഇന്ത്യയിലും പലിശ നിരക്ക് ഉയർത്തേണ്ടിവരും. ഇതു സാധനങ്ങളുടെ വിലക്കയറ്റത്തിനു ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

               -------------------------------------------------------

നിങ്ങൾ സൗദിയിലാണോ

നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154