വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
സൗദി : ദേശിയ ദിനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ പൊതുഅവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഉൾപ്പെടെയാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത് (Saudi National Day 2022 Holiday Announced).
ദേശിയ ദിനം ആഴ്ചയിലെ അവധിദിവസമായതിനാൽ മറ്റൊരു ദിവസം അവധിനൽകണം എന്നാണ് മന്ത്രാലയം നൽകിയ നിർദേശം.
ഏത് ദിവസമാണ് അവധിനൽകേണ്ടത് എന്ന് കൃത്യമായ ദിവസം പറഞ്ഞിട്ടില്ല. വാരാന്ത്യ അവധി ദിവസത്തിന് മുൻപുള്ള ദിവസമോ തൊട്ടടുത്ത ദിവസമോ അവധി നൽകാം. അതായത് ശനിയാഴ്ചയോ വ്യാഴാഴ്ച്ചയോ അവധി നൽകാവുന്നതാണ്. മന്ത്രാലയ അധികൃതർ തന്നെയാണ് ഇതിനായുള്ള നിർദേശങ്ങൾ നൽകിയത്.
ഇതേസമയം, അൽ ഖർജിൽവെച്ച് മരിച്ചതായി കണ്ടെത്തിയ എസ്.എസ് നിവാസിൽ ഷെറിൻ ശശാങ്കന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇഷാറാ സിറ്റിയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ കഴിഞ്ഞ ഏഴുവർഷമായി ജോലി ചെയ്തിരുന്ന ഇയാൾ തിരുവനന്തപുരം കടയ്ക്കാവുർ സ്വദേശിയാണ്. ജൂലായ് 13 നാണു ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. നിയമ തടസ്സമാണ് ശരീരം നാട്ടിലെത്തിക്കുന്നത് വൈകാൻ കാരണം
-------------------------------------------------------
നിങ്ങൾ സൗദിയിലാണോ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠 വാട്സ്ആപ്:https://wa.me/919746819154