വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 10 September 2022

മൂന്ന് പ്രൊഫഷനുകൾക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കില്ല; സൗദി

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗദിയിലേക്കുള്ള ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസകൾ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസർമാരോടൊപ്പം ടൂറിസ്റ്റ് വിസയിൽ വരാൻ

അനുവാദമുണ്ട്‌. ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ ലഭിക്കാത്ത പ്രൊഫഷനുകളിലുള്ളവർക്ക് സന്ദർശന വിസയിലോ ഉംറ വിസയിലോ വരാവുന്നതാണ്.

ദിവസങ്ങൾക്ക് മുമ്പാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സൗദി അറേബ്യയിലേക്ക് വരാൻ ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചത്. എന്നാൽ ഡ്രൈവർ, ലേബർ, നഴ്സ് എന്നീ മൂന്ന് പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസയിൽ വരുന്നതിന് വിലക്കുണ്ട്. എന്നാൽ മറ്റുള്ള എല്ലാ പ്രൊഫഷനുകളിലുള്ളവർക്കും ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ നേടാം. കൂടാതെ ഗാര്‍ഹിക തൊഴിലാളികൾക്ക് അവരുടെ സ്‌പോണ്‍സര്‍മാരോടൊപ്പം ടൂറിസ്റ്റ് വിസയിൽ വരുന്നതുനും വിലക്കില്ല.

സ്പോൺസർ വിദേശിയാണെങ്കിലും ഈ ആനൂകൂല്യം ലഭിക്കുന്നതാണ്. എന്നാൽ ഇ-ടൂറിസ്റ്റ് വിസയിൽ വരാൻ വിലക്കുള്ള പ്രൊഫഷനുകളിലുള്ളവർക്ക് സന്ദർശന വിസയിലോ ഉംറ വിസയിലോ വരുന്നതിന് തടസ്സങ്ങളില്ല. ഇങ്ങിനെ വരുന്നവർക്ക് മൂന്ന് മാസം സൗദിയിൽ തങ്ങാം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുൾപ്പെടെ 435 റിയാലാണ് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസക്ക് ചിലവ് വരുന്നത്. 

*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜*┈ •••✿*                                                                                                                                        

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154