ന്യൂഡൽഹി: ജൂലൈയിലെ ജിഎസ്ടി (ചരക്കുസേവനനികുതി) റിട്ടേണുകൾ സമർപ്പിക്കുന്നവർക്കു ലേറ്റ് ഫീ ഒഴിവാക്കി. റിട്ടേണുകളിലെ തെറ്റ് തിരുത്താൻ അവസരവും നൽകി. ദിവസം 100 രൂപ വീതമായിരുന്നു ലേറ്റ് ഫീ.
ചൊവ്വാഴ്ചയോടെയാണു നികുതിദായകർ ഫൈനൽ റിട്ടേണുകൾ സമർപ്പിക്കേണ്ടത്.
ജൂലൈയിലെ ജിഎസ്ടി ആർ മൂന്ന് ബി ഫോം ഓഗസ്റ്റ് 25നകം സമർപ്പിച്ചു നികുതി അടയ്ക്കണമായിരുന്നു. ഇതിനു സാധിക്കാത്തവർക്കുള്ള ലേറ്റ് ഫീ ഒഴിവാക്കുന്നതായി സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് (സിബിഇസി) അറിയിച്ചു. എന്നാൽ, വൈകി അടയ്ക്കുന്നവർ പലിശ അടയ്ക്കണം. 18 ശതമാനമാണു നികുതി.