വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 3 September 2017

സ്പീക്കറുടെ എഫ്ബി പോസ്റ്റിന് താഴെ സംഘപരിവാര സൈബര്‍ ആക്രമണം : ചുട്ടമറുപടിയുമായി സ്പീക്കര്‍

പൊന്നാനി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റിന് താഴെ സംഘപരിവാരത്തിന്റെ സൈബര്‍ ആക്രമണം.
ദാരിദ്ര്യത്തില്‍ നട്ടംതിരിഞ്ഞ് ആത്മഹത്യക്ക് മുമ്പില്‍ എത്തിനില്‍ക്കുന്ന മല്‍സ്യത്തൊഴിലാളികളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ആനുകൂല്യങ്ങള്‍ കിട്ടാന്‍ സത്യസരണിയില്‍ പോയി മതംമാറണോ? എന്നാണ് സംഘപരിവാര പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. പൊന്നാനിയിലെ സുല്‍ഫത്തിനെ സഹായിക്കുമെന്ന ശ്രീരാമകൃഷ്ണന്റെ പോസ്റ്റിന് താഴെയാണ് സൈബര്‍ സംഘികളുടെ ആക്രമണം ഉണ്ടായത്. ഷട്ട് യുവര്‍ ബ്ലഡി മൗത്ത്… ഓള്‍ ഹിന്ദൂസ് ഗെറ്റിങ് ദെയര്‍ ഫീസ് നൗ, അറിയുമോ എന്ന കിടിലന്‍ മറുപടിയുമായി സ്പീക്കര്‍ രംഗത്തുവരികയും ചെയ്തു. പൊന്നാനിയിലെ ഒരു മല്‍സ്യത്തൊഴിലാളിയുടെ മകളായ സുല്‍ഫത്തിന് മെഡിക്കല്‍ ഫീസ് അടയ്ക്കാന്‍ സൗകര്യമുണ്ടാക്കിക്കൊടുത്തെന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സംഘടിത ആക്രമണം നടത്തിയത്. മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ കൂടി പഠനച്ചെലവ് ഏറ്റെടുക്കുന്ന പദ്ധതിയില്‍പ്പെടുത്തിയെന്നു വ്യക്തമാക്കുന്നതായിരുന്നു സ്പീക്കറുടെ പോസ്റ്റ്. എന്നാല്‍ കമന്റ് ബോക്‌സില്‍ സ്പീക്കറെ നിശിതമായി വിമര്‍ശിക്കുന്ന കമന്റുകളാണ് നിറഞ്ഞത്്. ഇതില്‍ പലരും ഒരേ കമന്റ് തന്നെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതില്‍ ഏതാനും കമന്റുകള്‍ക്ക് ശ്രീരാമകൃഷ്ണന്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കിയിട്ടുമുണ്ട്.