വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 3 September 2017

ബലിമാംസത്തിനു കാവല്‍ നിന്ന ഹിന്ദു യുവാക്കളുടെ ഫോട്ടോ വൈറലായി

പെരിന്തല്‍മണ്ണ: ബലിയറുത്ത ശേഷം ജുമുഅ നമസ്‌ക്കാരത്തിന് മുസ്‌ലിം വിശ്വാസികള്‍ പള്ളിയില്‍ പോയപ്പോള്‍ ബലി  മാംസത്തിന് കാവല്‍ നിന്ന ഹിന്ദു യുവാക്കളുടെ ഫോട്ടോ  മലപ്പുറം   മത സൗഹാര്‍ദത്തിന്റെ  നേര്‍സാക്ഷ്യമായത് സമുഹമാധ്യമങ്ങളില്‍ വൈറലായി.
പെരിന്തല്‍മണ്ണ പട്ടിക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടിക്കാട് ഹൈസ്‌കൂള്‍ പടിയില്‍ നടന്ന ഉുഹിയത്ത് കര്‍മ്മത്തിലാണ് പ്രദേശവാസികളായ കെ പി ഷാജി, ബാല ഇന്റസ്ട്രിയല്‍ ഉടമ ബാബു എന്നിവര്‍ കാവല്‍ നിന്നത്. വെള്ളിയാഴ്ച ആയതിനാല്‍ രാവിലെ  തുടങ്ങിയ  ബലികര്‍മ്മങ്ങള്‍  പുര്‍ത്തിയാവുന്നതിന് മുമ്പേ വിശ്വാസികള്‍ക്ക് ജുമുഅ നമസ്‌ക്കാരത്തിലും പങ്കെടുക്കേണ്ടതായി വന്നു. അറുത്തിട്ട മാംസങ്ങള്‍ എങ്ങിനെ സൂക്ഷിക്കുമെന്ന ചര്‍ച്ച നടക്കുന്നതിനിടെ ഷാജിയും ബാബുവും സ്വയം കാവല്‍ക്കാരായി രംഗത്ത് വരികയായിരുന്നു. ജുമുഅ നമസ്‌ക്കാരം കഴിഞ്ഞ് വിശ്വാസികള്‍ തിരിച്ചെത്തിയ ശേഷം നടന്ന വിതരണത്തിന്നും സാക്ഷിയായാണ് ഇരുവരും മടങ്ങിയത്.
പ്രദേശത്ത് നടന്ന പാസ്‌ക്ക് ക്ലബിന്റെ  ഓണം പെരുന്നാള്‍  വാര്‍ഷികാഘോഷത്തിലും ഇരുവരുടെയും പ്രവര്‍ത്തിയെ  അഭിനന്ദിച്ചു. രാജ്യത്ത് പശുവിന്റെ പേരില്‍ ആള്‍കൂട്ടങ്ങള്‍ ജനങ്ങളെ അടിച്ച് കൊന്ന് മത ഭ്രാന്ത് നടപ്പിലാക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ മതസാഹോദര്യ മാതൃകകള്‍ സംസ്ഥാനത്തിനു തന്നെ മാത്യകയാവുകയാണ്.