വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
ന്യൂഡൽഹി: ചുരുങ്ങിയ വാക്കുകൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന സ്വഭാവത്തിൽ നിന്ന് മാറാനൊരുങ്ങി ട്വിറ്റർ. ട്വീറ്റിൽ ദൈർഘ്യമേറിയ വാചകങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.
'നോട്ട്പാഡ് സ്ക്രീൻ ഷോട്ടുകൾ ചേർക്കുന്ന അസംബന്ധം അവസാനിപ്പിച്ച് ട്വീറ്റുകളിലേക്ക് ദീർഘമായ ടെക്‌സ്‌റ്റ് അറ്റാച്ചുചെയ്യാനുള്ള സംവിധാനം ട്വിറ്റർ ഉടൻ ലഭ്യമാക്കും' -മസ്‌ക് ട്വീറ്റ് ചെയ്തു
എല്ലാതരത്തിലുമുള്ള ഉള്ളടക്കങ്ങൾക്കും പോസ്റ്റ് ചെയ്യുന്നവർക്ക് വരുമാനം ലഭ്യമാക്കുമെന്നും ഇലോൺ മസ്ക് പറഞ്ഞു.
പരസ്യ വരുമാനത്തിന്റെ 55 ശതമാനം യൂട്യൂബ് ഉള്ളടക്കങ്ങൾക്ക് നൽകുന്നുണ്ടെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. 'നമുക്ക് അതിനെ മറികടക്കാം' എന്നായിരുന്നു മസ്കിന്റെ മറുപടി.
ട്വിറ്ററിൽ 'സെർച്ച്' സംവിധാനം വളരെ മോശമാണെന്നും ഇത് മികച്ചതാക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു. ട്വിറ്ററിലെ സെർച്ച് '98-ലെ ഇൻഫോസീക്കിനെ ഓർമ്മിപ്പിക്കുന്നു! അതിനെ മികച്ചതാക്കും," മസ്‌ക് പറഞ്ഞു.
ട്വിറ്റർ ശനിയാഴ്ച സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത ട്വിറ്റർ ബ്ലൂ സേവനം പ്രതിമാസം എട്ട് ഡോളറിന് പുറത്തിറക്കിയിരുന്നു.
ഒരുമാസത്തിനുള്ളിൽ തന്നെ ട്വിറ്റർ ബ്ലൂ ഇന്ത്യയിൽ ആരംഭിക്കുന്നും മസ്ക് പറഞ്ഞു.
-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154
