വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 3 November 2022

ഇംഗ്ലീഷിലെഴുതിയ മലയാളിയുടെ ലോകകപ്പ് ഗാനം ഏറ്റെടുത്ത് ഫുട്ബാൾ ആരാധകർ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ്: കാൽപന്ത് കളിയുടെ കാമ്പ് ചോരാത്ത ഈരടികൾ ഇംഗ്ലീഷിൽ കുറിച്ച് മലയാളി ഗായിക യുംന അജിൻ ആലപിച്ച ലോകകപ്പ് ഗാനം ഏറ്റെടുത്ത് ഫുട്ബാൾ ആരാധകർ. റിയാദിൽ പ്രവാസിയായ മലപ്പുറം താനൂർ സ്വദേശി നൗഫൽ പാലേരി ഗാനരചനയും സംവിധാനവും നിർവഹിച്ച

'ഹോല ഖത്തർ' എന്ന ആൽബം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരങ്ങളാണ് നെഞ്ചേറ്റിയത്. കാൽപന്ത് കളിയുടെ ആവേശം ജ്വലിക്കുന്നതാണ് വരികൾ.

അതിരറ്റ ആവേശത്തിൽ ബഹുവർണ പതാകകൾ ആകാശത്ത് പറക്കുന്നത് കണ്ട് ഹൃദയം കൊണ്ട് എഴുതുന്ന 'ഫ്ലാഗ് ആർ ഫ്ലയിങ് ഓൺ ദി സ്‌കൈ...' എന്ന വരിയിൽ തുടങ്ങുന്ന ഗാനം ഖത്തറിൽ ബൂട്ടണിയുന്ന താരങ്ങളുടെ പ്രകടനങ്ങളെയും ഇതെല്ലാം കണ്ട് ആഹ്ലാദിച്ച് ആകാശത്ത് നക്ഷത്രങ്ങളായി ജ്വലിച്ചുനിൽക്കുന്ന ഫുട്ബാൾ ഇതിഹാസങ്ങളായ ഡീഗോ മറഡോണയുടെയും പെലെയുടെയും ഓർമകളെയും തഴുകി ഒഴുകിപ്പരക്കുന്നു. ആ വരികൾ ഇങ്ങനെയാണ്... 'സ്റ്റാർസ് ആർ ഷൈനിങ് ഓൺ ദി സ്‌കൈ... ഫുട്ബാൾ ഈസ് ക്രേസി... ഫുട്ബാൾ ഈസ് ഇമോഷൻ... ഫുട്ബാൾ ഈസ് ബ്യൂട്ടി... ഫുട്ബാൾ ഈസ് മാജിക്...'

ഫുട്ബാൾ മാന്ത്രികവും ഭ്രാന്തവും മനോഹരവുമായ വൈകാരികതയാണെന്നും പാടി മുന്നേറുന്ന വരികൾ അവസാനിക്കുന്നത് കാൽപന്ത് കളിയൊരു യുദ്ധമാണെന്നും കളിക്കുന്നവർ രാജ്യത്തിന്റെ പട്ടാളമാണെന്നും പറഞ്ഞുവെച്ചാണ്. നൗഫൽ സംവിധാനം ചെയ്ത് ഒരുക്കിയ ആൽബത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് എൻ.എൻ. മുനീറാണ്. കോഴിക്കോട് സ്വദേശികളായ ബാലതാരങ്ങൾ സയാൻ അഫ്‍ഹാമും ഹത്തിമ് മുബീറുമാണ് പ്രധാന കാഥാപാത്രങ്ങൾ.

'ഹലോ' എന്ന അഭിവാദ്യത്തിന് തുല്യമായ സ്പാനിഷ് ഭാഷയിലെ അഭിവാദ്യമാണ് 'ഹോല'. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന ഖത്തറിലെത്തുന്നവരെയും മത്സരങ്ങൾ വീക്ഷിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ തയാറെടുക്കുന്നവരെയും അഭിവാദ്യം ചെയ്യുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിലും കണ്ണൂർ മുഴപ്പിലങ്ങാട്‌ കടൽത്തീരത്തും ചിത്രീകരിച്ച ആൽബത്തിന്റെ ജോലി പ്രവാസത്തിന്റ തിരക്കിനിടയിലാണ് നൗഫൽ പൂർത്തീകരിച്ചത്. 

-------

നിങ്ങൾ സൗദിയിലാണോ

നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154