വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില 80 ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരുപവന് ഒറ്റയടിക്ക് 440 രൂപയാണ് ഉയർന്നത്. ഗ്രാമിന് 55 രൂപയും കൂടി. ഇതോടെ പവന് 37880 രൂപയും ഗ്രാമിന് 4735 രൂപയുമായി.
അഞ്ച് ദിവസത്തിനിടെ രണ്ടുതവണയാണ് സ്വർണ വില കുത്തനെ കൂടുന്നത്. ശനിയാഴ്ച പവന് 720 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 80 രൂപ വീതം കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും ഇന്ന് 50രൂപ കൂടി. 3925 രൂപയാണ് നിലവിലെ വിപണി വില
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് ഒരു രൂപ കൂടി. 67 രൂപയാണ് വിപണി വില. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.
-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154