അസ്റ്റാന: ബഹിരാകാശവാസത്തിൽ ചരിത്രനേട്ടം കുറിച്ച് അമേരിക്കൻ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സൺ ഭൂമിയിലേക്ക്. രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലെ ആദ്യത്തെ വനിതാ കമാൻഡറായ പെഗ്ഗി 288 ദിവസത്തെ താമസത്തിനുശേഷമാണ് മടങ്ങിയത്.
മുൻ യാത്രകളിലേതു കൂടി കണക്കിലെടുത്താൽ പെഗ്ഗി മൊത്തം 665 ദിവസം ബഹിരാകാശത്തു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു കഴിഞ്ഞ അമേരിക്കൻ വ്യക്തിയെന്ന റിക്കാർഡും അവരുടെ പേരിലാണ്.
നവംബർ 17നാണ് പെഗ്ഗി ബഹിരാകാശത്തേക്കു യാത്ര തിരിച്ചത്. അപ്പോൾ മുൻ യാത്രകളിലായി 377 ദിവസത്തെ ബഹിരാകാശവാസം അക്കൗണ്ടിലുണ്ടായിരുന്നു. അമേരിക്കൻ ബഹിരാകാശ സഞ്ചാരി വില്യംസിന്റെ 534 ദിവസത്തെ റിക്കാർഡ് പെഗ്ഗി ഏപ്രിൽ 24ന് അവർ മറികടന്നു.