വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Showing posts with label സാമ്പത്തികം. Show all posts
Showing posts with label സാമ്പത്തികം. Show all posts

Wednesday, 24 August 2022

ഗൂഗിൾ പേ സേവനം ഖത്തറിലും ലഭിച്ചേക്കും

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദോഹ: ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിള്‍ പേ' സേവനം നടപ്പിലാക്കാനുള്ള തീരുമാനവുമായി

Monday, 25 July 2022

സഊദിയിൽ “YouTube” ലെ മൂല്യങ്ങൾക്ക് നിരക്കാത്ത പരസ്യങ്ങൾ നീക്കം ചെയ്യുന്നതായി “Google” പ്രഖ്യാപിച്ചു



വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY


റിയാദ്: യുട്യൂബ് പ്ലാറ്റ്‌ഫോമിലെ ഇസ്‌ലാമിക, സാമൂഹിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കം ഉൾപ്പെടുന്ന പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള സഊദിയുടെ അഭ്യർത്ഥനയോട് മിഡിൽ ഈസ്റ്റിലെ ഗൂഗിൾ പ്രതികരിച്ചു. മൂല്യങ്ങൾക്ക് നിരക്കാത്ത പരസ്യങ്ങൾ നീക്കം ചെയ്തതായി “യുട്യൂബ്” അറിയിച്ചു.

Sunday, 3 September 2017

അഞ്ചാം തലമുറ വെർണ



ഓട്ടോസ്പോട്ട് / ഐബി 

ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ളു​ടെ ബ​ജ​റ്റി​നി​ണ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ല്കാ​ൻ മ​ത്സ​രി​ക്കു​ന്ന ക​ന്പ​നി​യാ​ണ് ഹ്യു​ണ്ടാ​യ്. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ക​ന്പ​നി​യാ​യി മാ​റാ​നും ഹ്യു​ണ്ടാ​യി​ക്കു ക​ഴി​ഞ്ഞു. കോം​പാ​ക്ട് സെ​ഡാ​ൻ വി​ഭാ​ഗ​ത്തി​ൽ അ​ടു​ത്തി​ടെ ഹ്യു​ണ്ടാ​യ് അ​വ​ത​രി​പ്പി​ച്ച അ​ഞ്ചാം ത​ല​മു​റ വെ​ർ​ണ അ​ടി​മു​ടി മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കൊ​ന്നും ഇ​ല്ലാ​ത്ത നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളും വെ​ർ​ണ​യി​ൽ ഹ്യു​ണ്ടാ​യ് ക​രു​തി​യി​ട്ടു​ണ്ട്.

Wednesday, 30 August 2017

മൂന്നു മിസൈലുകൾ; കന്പോളം ഇടിഞ്ഞു



ഉ​ത്ത​ര​കൊ​റി​യ ജ​പ്പാ​ന്‍റെ മീ​തേ മി​സൈ​ൽ പാ​യി​ച്ചു. വോഡ ഫോണുമായുള്ള ഇടപാടിന്‍റെ പേരിലുള്ള പ​ഴ​യ നി​കു​തി കേ​സി​ലെ ബാ​ധ്യ​ത​യാ​യ 32,320 കോ​ടി രൂ​പ ന​ല്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ആ​ദാ​യനി​കു​തി വ​കു​പ്പ് ഹച്ചിനു നോ​ട്ടീ​സ് അ​യ​ച്ചു.

Tuesday, 29 August 2017

ആയിരം രൂപയുടെ പുതിയ കറൻസി ഡിസംബറിൽ!

Related image

ന്യൂ​ഡ​ൽ​ഹി: കൂ​ടു​ത​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ ആ​യി​രം രൂ​പ​യു​ടെ പു​തി​യ ക​റ​ൻ​സി ഡി​സം​ബ​റി​ൽ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മൈ​സൂ​രു​വി​ലെ​യും സാ​ൽ​ബോ​ണി​ലെ​യും പ്രി​ന്‍റിം​ഗ് പ്ര​സു​ക​ൾ പു​തി​യ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കാ​ൻ ത​യാ​റാ​​യെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​റു മാ​സം മു​ന്പ് 2000 രൂ​പ ക​റ​ൻ​സി​ക​ളു​ടെ അ​ച്ച​ടി നി​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ൾ 200 രൂ​പ​ നോ​ട്ടു​ക​ളു​ടെ പ്രി​ന്‍റിം​ഗാ​ണ് പ്ര​സു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ 200 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ഉ​ട​നെ​യൊ​ന്നും എ​ടി​എ​മ്മു​ക​ളി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​ല്ല.
ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗ് കു​റ​യ്ക്ക​ൽ, രാ​ജ്യ​ത്തെ ഇ​ട​പാ​ടു​ക​ൾ ക​റ​ൻ​സി ര​ഹി​ത​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ 2016 ന​വം​ബ​ർ എ​ട്ടി​നാ​ണ് വി​നി​മ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന 500 രൂ​പ, 1000 രൂ​പ നോ​ട്ടു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്.


രാ​ജ്യ​ത്ത് വി​നി​മ​യ​ത്തി​ലു​ള്ള ക​റ​ൻ​സി​യി​ൽ 86 ശ​ത​മാ​ന​വും അ​സാ​ധു​വാ​യ​തോ​ടെ ജ​ന​ജീ​വി​ത​വും വ്യാ​പാ​ര​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. പി​ന്നീ​ട് 500 രൂ​പ, 2000 രൂ​പ നോ​ട്ടു​ക​ൾ എ​ത്തി​യെ​ങ്കി​ലും ജ​ന​ജീ​വി​തം സാ​ധാ​ര​ണ​ഗ​തി​യി​ലാ​വാ​ൻ കു​റേ സ​മ​യ​മെ​ടു​ത്തു.
2000 രൂ​പ​യു​ടെ അ​ച്ച​ടി നി​ർ​ത്തി​യ​തോ​ടെ സ​മാ​ന സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​ട​ലെ​ടു​ത്തി​രു​ന്നു. ചി​ല്ല​റ​ക്ഷാ​മ​മാ​യി​രു​ന്നു കാ​ര​ണം. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് 200 രൂ​പ​യുടെ നോ​ട്ട് ഇ​റ​ക്കി​യ​ത്. പു​തി​യ നി​റ​ത്തി​ലും രൂ​പ​ത്തി​ലു​മാ​യി​രി​ക്കും 1000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ഇ​റ​ങ്ങു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
 

Friday, 25 August 2017

സാന്‍ട്രോ തിരിച്ചുവരുന്നു, പുതിയ രൂപത്തിലും ഭാവത്തിലും

ഇന്ത്യന്‍ വാഹന വിപണിയില്‍ ഹ്യുണ്ടായ്ക്ക് മേല്‍വിലാസം നേടിക്കൊടുത്ത സാന്‍ട്രോ പുതിയ രൂപത്തിലും ഭാവത്തിലും രണ്ടാം വരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ ആകാശ കാറുകള്‍ക്ക് സമാനമായ രീതിയിലായിരിക്കും ഇതിന്‍റെ പുറംമോടിയുടെ രൂപകല്‍പന. വെര്‍ണയുടെ അഞ്ചാം പതിപ്പ് ഹ്യുണ്ടായ് പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് സാന്‍ട്രോയുടെ കണ്‍സെപ്റ്റ് മോഡല്‍ ചിത്രങ്ങള്‍ ഓട്ടോ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
Image: For representation purpose only
അടുത്ത വര്‍ഷം പകുതിയോടെ പുതിയ ഹാച്ച്ബാക്ക് വിപണിക്ക് പരിചയപ്പെടുത്താന്‍ തയാറെടുക്കുകയാണെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഹ്യുണ്ടായ് മനസില്‍ കാണുന്നത് സാന്‍ട്രോയുടെ തിരിച്ചുവരവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പക്ഷേ ഹ്യുണ്ടായ് സ്ഥിരീകരിച്ചിട്ടില്ല. ഒരു കാലത്ത് ടാറ്റയ്ക്കും മാരുതിയ്ക്കും ഒപ്പം ഇന്ത്യന്‍ നിരത്തുകളില്‍ പതിവ് കാഴ്ചയായിരുന്നു ഹ്യുണ്ടായ്‌ സാന്‍ട്രോ. മധ്യവര്‍ഗ ഇന്ത്യന്‍ കുടുംബ സങ്കല്‍പങ്ങള്‍ക്ക് യോജിച്ച സാന്‍ട്രോയെ ഇരു കൈയും നീട്ടിയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്. 1998 മുതല്‍ ഇടത്തരക്കാരുടെ ഇഷ്ട കാറായി വിപണിയില്‍ നിന്ന സാന്‍ട്രോയെ 2014 ലാണ് കമ്പനി പിന്‍വലിച്ചത്.
ഹ്യുണ്ടായ് വാഹന വിപണിക്ക് പരിചയപ്പെടുത്തിയതില്‍വച്ച് ഏറ്റവും വിജകരമായ മോഡല്‍ സാന്‍ട്രോ ആണെന്നിരിക്കെയാണ് അതേ പേരില്‍ ഒരു തിരിച്ചുവരവിന് കമ്പനി തയാറെടുക്കുന്നത്. ഇയോണ്‍, ഗ്രാന്‍ഡ് ഐ10 ശ്രേണിയില്‍ തന്നെയാകും സാന്‍ട്രോയുടെ പുതുമുഖം ഇടംപിടിക്കുക. 1.1 ലിറ്റര്‍ iRDE എന്‍ജിനായിരിക്കും പുതിയ സാന്‍ട്രോയുടെ കരുത്ത്. 62 എച്ച്പി കരുത്താകും ഇത് ഉദ്പാദിപ്പിക്കുക. 5 സ്‍പീഡ് മാനുവല്‍ ഗിയറിനൊപ്പം ഓട്ടോമാറ്റിക് വേരിയന്‍റും ഹ്യുണ്ടായ് ഇറക്കുമെന്നാണ് കരുതുന്നത്. രണ്ടു എയര്‍ബാഗുകളും എബിഎസും സുരക്ഷക്കുണ്ടാകും. പ്രീമിയം ലുക്കിനായി വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആഢംബരത്തനിമയോടെ എത്തുന്ന പുതിയ സാന്‍ട്രോയുടെ വില നാലു ലക്ഷത്തില്‍ തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു. 

Monday, 21 August 2017

നിർദിഷ്ട തീയതിക്കു മുന്പ് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ



നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളും ശ​ന്പ​ള​വ​രു​മാ​ന​ക്കാ​ർ, വാ​ട​ക​വ​രു​മാ​നക്കാ​ർ, ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കു​കാ​ർ മു​ത​ലാ​യ​വ​രു​ടെ 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടി​യി​രു​ന്ന അ​വ​സാ​ന ​തീ​യ​തി ഓ​ഗ​സ്റ്റ് അ​ഞ്ചാ​യി​രു​ന്നു. നി​ർദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ബി​ലേ​റ്റ​ഡ് ആ​യി ഫ​യ​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. നി​ർദി​ഷ്ട തീ​യ​തി​ക്കു​ശേ​ഷം ഫ​യ​ൽ ചെ​യ്യു​ന്ന റി​ട്ടേ​ണു​ക​ൾ ബി​ലേ​റ്റ​ഡ് റി​ട്ടേ​ണു​ക​ൾ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ 2018 മാ​ർ​ച്ച് 31 വ​രെ നി​കു​തി​ദാ​യ​ക​ന് ഫ​യ​ൽ ചെ​യ്യാ​ൻ അ​വ​കാ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ഒ​രു വ​ർ​ഷംകൂ​ടി അ​ധി​ക​മാ​യി ല​ഭി​ച്ചി​രു​ന്ന​ത് 2017 ഏ​പ്രി​ൽ മു​ത​ൽ നി​ർ​ത്ത​ലാ​ക്കി.

2016 ന​വം​ബ​ർ ഒ​ൻ​പ​തി​നു ശേ​ഷ​വും ഡി​സം​ബ​ർ 31നു ​മു​ന്പും ബാ​ങ്കി​ൽ കാ​ഷാ​യി ര​ണ്ടു ല​ക്ഷം രൂ​പ​യോ അ​തി​ല​ധി​ക​മോ വ​രു​ന്ന തു​ക നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പ്ര​സ്തു​ത നി​ക്ഷേ​പ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ല്ലാ നി​കു​തി​ദാ​യ​ക​രും റി​ട്ടേ​ണി​ൽ ചേ​ർ​ക്കേ​ണ്ട​താ​ണ്. എ​ല്ലാ നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​ക​ളി​ലും ഇ​തു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു താ​മ​സം വ​ന്നാ​ൽ

നി​ർ​ദ്ദി​ഷ്ട തീ​യ​തി​ക്കു മു​ന്പ് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ന് പ്ര​സ്തു​ത നി​യ​മ​ത്തി​ലെ 271 എ​ഫ് വ​കു​പ്പ​നു​സ​രി​ച്ച് 5,000 രൂ​പ​യു​ടെ പി​ഴ ചു​മ​ത്താ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ൽ​പ്പെ​ട്ട​താ​ക​യാ​ൽ താ​മ​സി​ച്ച് ഫ​യ​ൽ ചെ​യ്യു​ന്ന എ​ല്ലാ കേ​സു​ക​ളി​ലും പി​ഴ ചു​മ​ത്ത​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. റി​ട്ടേ​ണ്‍ താ​മ​സി​ച്ചു എ​ന്നു ക​രു​തി നി​കു​തി​ത്തു​ക​യോ​ടൊ​പ്പം പി​ഴ അ​ട​യ്ക്കേ​ണ്ട​തി​ല്ല.

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ൽ​നി​ന്നു നോ​ട്ടീ​സ് ല​ഭി​ച്ചാ​ൽ മാ​ത്രം ഇ​തേ​പ്പ​റ്റി ചി​ന്തി​ച്ചാ​ൽ മ​തി.
എ​ന്നാ​ൽ, വ​രു​ന്ന വ​ർ​ഷം മു​ത​ൽ സ്ഥി​തി ഇ​ത​ല്ല. റി​ട്ടേ​ണ്‍ സ​മ​ർ​പ്പ​ണ​ത്തി​നു താ​മ​സം നേ​രി​ട്ടാ​ൽ പി​ഴ​യ്ക്കു പ​ക​രം ഫീ​സാ​യി ലെ​വി അ​ടയ്​ക്കേ​ണ്ട​താ​യി വ​രും. അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു താ​മ​സം നേ​രി​ട്ടാ​ൽ 234 എ​ഫ് വ​കു​പ്പ​നു​സ​രി​ച്ച് 1000 രൂ​പ​യു​ടെ ലെ​വി ഈ​ടാ​ക്കു​ന്ന​താ​ണ്. ഈ ​തു​ക ഫീ​സാ​യി​ട്ട് ലെ​വി ചെ​യ്യു​മെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ൽ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു ശേ​ഷം ഡി​സം​ബ​ർ 31നു ​മു​ന്പു സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ 5,000 രൂ​പ​യു​ടെ ലെ​വി​യും ഡി​സം​ബ​ർ 31നു ​ശേ​ഷ​വും മാ​ർ​ച്ച് 31നു ​മു​ന്പു​മാ​ണ് ഫ​യ​ൽ ചെ​യ്യു​ന്ന​ത് എ​ങ്കി​ൽ 10,000 രൂ​പ​യു​ടെ ലെ​വി​യും ആ​ദാ​യ​നി​കു​തി നി​യ​മം വ​കു​പ്പ് 234 എ​ഫ് അ​നു​സ​രി​ച്ച് ഈ​ടാ​ക്കു​ന്ന​താ​ണ്. മാ​ർ​ച്ച് 31നു ​ശേ​ഷം പ്ര​സ്തു​ത വ​ർ​ഷ​ത്തെ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധാ​ര​ണ​ഗ​തി​യി​ൽ സാ​ധി​ക്കി​ല്ല. ഇ​ത് ലെ​വി ആ​യി ചു​മ​ത്തു​ന്ന​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ൽ​പ്പെ​ടു​ന്ന​ത​ല്ല. ലെ​വി നി​ർ​ബ​ന്ധ​മാ​യി​രി​ക്കും.

എ​ന്നാ​ൽ, ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ മ​നഃ​പൂ​ർ​വം ഫ​യ​ൽ ചെ​യ്യാ​ത്ത​താ​ണെ​ങ്കി​ൽ 25 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​ണ് നി​കു​തി​ത്തു​ക വ​രു​ന്ന​തെ​ങ്കി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ന്, 276 സി​സി വ​കു​പ്പ​നു​സ​രി​ച്ച് മൂ​ന്നു മാ​സം മു​ത​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വു ശി​ക്ഷ ല​ഭി​ക്കു​ന്ന ശി​ക്ഷാന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, നി​കു​തി​ത്തു​ക 25 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണ് എ​ങ്കി​ൽ മ​നഃ​പൂ​ർ​വം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​തി​രി​ക്കു​ന്ന​തി​ന് ആ​റു മാ​സം മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​വു​ന്ന​താ​ണ്. നി​കു​തി​ത്തു​ക​യോ​ടൊ​പ്പം പ​ലി​ശ​യും ന​ല്കേ​ണ്ട​താ​യിവ​രും.

2015-16 സാ​ന്പ​ത്തി​ക​വ​ർ​ഷം വ​രെ ഫ​യ​ൽ ചെ​യ്തി​രു​ന്ന ബി​ലേ​റ്റ​ഡ് റി​ട്ടേ​ണു​ക​ളി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റു​ക​ൾ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​യു​ടെ പു​നഃ​സ​മ​ർ​പ്പ​ണം സാ​ധ്യ​മാ​യി​രു​ന്നി​ല്ല. പ്ര​സ്തു​ത തെ​റ്റു​ക​ൾ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ടു​പി​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ തെ​റ്റാ​യ റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്ത​തി​നു നി​കു​തി​ദാ​യ​ക​ന്‍റെ മേ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷം മു​ത​ൽ താ​മ​സി​ച്ചു ഫ​യ​ൽ ചെ​യ്യു​ന്ന റി​ട്ടേ​ണു​ക​ളും ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​സ്തു​ത അ​സ​സ്മെ​ന്‍റ് വ​ർ​ഷം ക​ഴി​യു​ന്ന​തി​നു മു​ന്പ് അ​ല്ലെ​ങ്കി​ൽ അ​സ​സ്മെ​ന്‍റ് പൂ​ർ​ത്തി​യാ​വും മു​ന്പും (ഇ​വ​യി​ൽ ഏ​താ​ണോ ആ​ദ്യം വ​രു​ന്ന​ത്) പു​നഃ​സ​മ​ർ​പ്പ​ണം ചെ​യ്യാ​വു​ന്ന​താ​ണ്.

നി​കു​തി റീ​ഫ​ണ്ടി​ന്‍റെ പ​ലി​ശ ന​ഷ്ട​പ്പെ​ടും

യ​ഥാ​ർ​ഥ നി​കു​തി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​യ തു​ക മു​ൻ​കൂ​ർ നി​കു​തി​യാ​യോ മ​റ്റോ അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ലു​ള്ള തു​ക​യ്ക്ക് ആ​റു ശ​ത​മാ​നം നി​ര​ക്കി​ൽ പ​ലി​ശ​യ്ക്ക് അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ, റി​ട്ടേ​ണ്‍ താ​മ​സി​ച്ച് സ​മ​ർ​പ്പി​ച്ചാ​ൽ പ്ര​സ്തു​ത പ​ലി​ശ ന​ഷ്ട​പ്പെ​ടും. പ്ര​സ്തു​ത പ​ലി​ശ ഏ​പ്രി​ൽ ഒ​ന്നാം തീ​യ​തി മു​ത​ൽ റീ​ഫ​ണ്ട് ഓ​ർ​ഡ​റി​ന്‍റെ തീ​യ​തി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്കാ​ണ് ല​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, താ​മ​സി​ച്ചാ​ണ് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തെ​ങ്കി​ൽ ഫ​യ​ൽ ചെ​യ്ത മാ​സം മു​ത​ൽ റീ​ഫ​ണ്ട് ഉ​ത്ത​ര​വി​ന്‍റെ കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ​ലി​ശ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ.

ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് കാ​രി​ഫോ​ർ​വേ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല

നി​ർ​ദി​ഷ്ട തീ​യ​തി​ക്കു ശേ​ഷ​മാ​ണ് നി​ങ്ങ​ൾ റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തെ​ങ്കി​ൽ ബി​സി​ന​സി​ൽ​നി​ന്ന് ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പ്ര​സ്തു​ത ന​ഷ്ടം അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് കാ​രി​ഫോ​ർ​വേ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ, ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള ന​ഷ്ടം ഇ​തി​ൽ​പ്പെ​ടി​ല്ല.

താ​മ​സി​ച്ചാ​ണ് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തെ​ങ്കി​ലും ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ലു​ണ്ടാ​യ ന​ഷ്ടം അ​ടു​ത്ത​ വ​ർ​ഷ​ത്തേ​ക്ക് കാ​രി​ഫോ​ർ​വേ​ഡ് ചെ​യ്തു​കൊ​ണ്ടു​പോ​യി അ​ടു​ത്ത വ​ർ​ഷം ഉ​ണ്ടാ​കു​ന്ന ലാ​ഭ​ത്തി​ൽ​നി​ന്ന് ഇ​ത് സെ​റ്റ് ഓ​ഫ് ചെ​യ്ത് കൊ​ടു​ക്കാ​ൻ സാ​ധി​ക്കും.

എ​ന്നാ​ൽ, ബി​സി​ന​സി​ൽ ഉ​ണ്ടാ​കു​ന്ന ന​ഷ്ടം, ഉൗ​ഹ​ക്ക​ച്ച​വ​ട​ത്തി​ലെ ന​ഷ്ടം, മൂ​ല​ധ​ന​ന​ഷ്ടം, മ​റ്റു​വി​ധ​ത്തി​ലു​ള്ള ന​ഷ്ട​ങ്ങ​ൾ എ​ന്നി​വ റി​ട്ടേ​ണു​ക​ൾ താ​മ​സി​ച്ച് ഫ​യ​ൽ ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ കാ​രി​ഫോ​ർ​വേ​ഡ് ചെ​യ്ത് അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സാ​ധിക്കില്ല.
 

Sunday, 20 August 2017

സുസുക്കി ജിക്‌സര്‍ എസ്.പി 2017

ന്യൂഡല്‍ഹി: സുസുക്കി മോട്ടോര്‍ സൈക്കിളിന്റെ ജനപ്രിയ സ്‌പോര്‍ട്‌സ് ബൈക്കായ ജിക്‌സറിന്റെ ഏറ്റവും പുതിയ മോഡല്‍ നിരത്തിലെത്തി. 2017ലെ ജിക്‌സര്‍ SF SP എന്ന പേരിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്.
99,312 രൂപയാണ് ഡല്‍ഹി ഷോറൂം വില. എ.ബി.എസ്,ഫ്യുവല്‍ ഇന്‍ജക്ഷന്‍ സംവിധാനത്തോടെയാണ് ബൈക്ക് എത്തിയത്. ജിക്‌സര്‍ എസ്.പിക്ക് 81,175 രൂപയാണ് വില. മൂന്ന് കളര്‍ കോപിനേഷനാണ് മറ്റൊരു പ്രത്യേകത. ഓറഞ്ച്,കറുപ്പ്,വെള്ളി നിറത്തിലുള്ള കോംപിനേഷനില്‍ ഗ്രാഫിക്‌സോടു കൂടിയ ബൈക്ക് ആണ് പുറത്തിറങ്ങിയത്.

Friday, 5 May 2017

Kerala Class 10th Result 2017

Given below are the list of websites which will host the SSLC result of Kerala. Students should rely on the websites given below for retrieval of result:

FOR  RESULT PLEASE CLICK THE BELOW LINK


www.results.itschool.gov.in

www.results.itschool.gov.in
www.kerala.gov.in
www.keralaresults.nic.in


www.results.itschool.gov.in
www.cdit.org
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in



How to check Kerala Class 10th Result 2017?

 - STEP BY STEP



  • 1.Go to the respective websites
  • 2.Enter all the log in details asked for
  • 3.Submit the details
  • 4.Get the result
  • 5.Save a copy of the result

YOU CAN ALSO CHECK THE SSLC RESUILT 2017 
ON sapahalam2017 MOBILE APP

Saphalam 2017 App Download
TO DOWNLOAD THE APP  CLICK THE BELOW LINK TEXT

Wednesday, 26 April 2017

1980 കളിലെ സ്വിഫ്റ്റ് കണ്ടിട്ടുണ്ടോ ?

suzuki_swift_1
ടോക്കിയോ: മാരുതി ഇന്ത്യയില്‍ ജനപ്രിയമാക്കിയ സ്വിഫ്റ്റ് കാര്‍ ആദ്യം പുറത്തിറങ്ങിയത് 1980കളിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സുസുക്കി 1983 ല്‍ ജപ്പാനില്‍ സുസുക്കി കള്‍ട്ടസ് എന്ന പേരില്‍ ഇറക്കിയ കാറാണ് ജപ്പാന് പുറത്ത് സ്വിഫ്റ്റ എന്ന പേരിലറിയപ്പെട്ടത്.
suzuki_swift_2 പിന്നീട്‌ലോകത്തെ ഏഴു രാജ്യങ്ങളില്‍ സുസുക്കി സ്വിഫ്റ്റ് എന്ന പേരില്‍ ഈ കാര്‍ ഇറങ്ങി്. 1980കളില്‍ ജനറല്‍ മോട്ടോഴേസും സുസുക്കിയും ചേര്‍ന്നുണ്ടാക്കിയ സഖ്യമാണ് വിവിധ പേരുകളില്‍ സുസുക്കി കള്‍ട്ടസ് വിപണിയിലിറക്കിയത്. സുസുക്കി സ്വിഫ്റ്റ്, ജിയോ മെട്രോ, ഷെവര്‍ലേ സ്പ്രിന്റ്, പൊന്‍ടിയാക്ക് ഫയര്‍ഫ്‌ളൈ, ഹോള്‍ഡന്‍ ബാരിനാ എന്നീ പേരുകളിലാണ് ഇവ പുറത്തിറങ്ങിയത്. നാലു തരം വകഭേദങ്ങളിലാണ് ഇവ അന്ന് പുറത്തിറങ്ങിയത്.
മാരുതി സുസുക്കി 2004 ലാണ് സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയിലിറക്കിയത്. ഇതിന്റെ ഡീസല്‍ മോഡല്‍ 2007 ലാണ് പുറത്തിറക്കിയത്. സുസുക്കി ഇഗ്‌നിസാണ് നാലാം തലമുറ.

Saturday, 19 November 2016

അസാധുവാക്കിയ 10 ലക്ഷത്തിന്റെ നോട്ടുകള്‍ക്ക് പുത്തന്‍ രണ്ടായിരത്തിന്റെ ഏഴു ലക്ഷം


കാസര്‍കോട്ട് അഞ്ചു പേര്‍ അറസ്റ്റില്‍ 

• ആറുലക്ഷം രൂപ കണ്ടെടുത്തു

കാസര്‍കോട്: അസാധുവാക്കിയ നോട്ടുകള്‍ക്ക് കുറച്ച് നോട്ടുകള്‍ പകരം നല്‍കി വെളുപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചംഗ സംഘം കാസര്‍കോട്ട് അറസ്റ്റിലായി. നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ് (39), നീലേശ്വരത്തെ പി. നിസാര്‍ (42) സഹോദരന്‍ എം. നൗഷാദ് (39), നീലേശ്വരം ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ് (39) പാലക്കുന്ന് അങ്കകളരിയിലെ മുഹമ്മദ് ഷഫീഖ് (30) എന്നിവരെയാണ് ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മേല്‍പറമ്പില്‍ വെച്ച് അറസ്റ്റുചെയ്തത്.
1000, 500 രൂപയുടെ നോട്ടുകളുടെ പത്ത് ലക്ഷം രൂപയ്ക്ക് പകരം 2,000 രൂപയുടെ ഏഴു ലക്ഷം രൂപ നല്‍കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പണം എത്തിച്ച എര്‍ടിക കാറും ആറു ലക്ഷത്തിന്റെ പുതിയ 2,000ന്റെ നോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നോട്ടു മാറാനെന്നുള്ള വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു. ഇത്തരത്തില്‍ നോട്ട് മാറി കൊടുക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘത്തെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരത്തെ ഹാരിസ് കാറില്‍ 4.80ലക്ഷം രൂപയുമായി എത്തിയപ്പോള്‍ തടഞ്ഞുവെച്ച് പിടികൂടിയത്. പിന്നീട് പൊലീസ് സ്റ്റേഷനില്‍ വെച്ചുള്ള പരിശോധനക്കിടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.20 രൂപ കണ്ടെടുക്കുകയായിരുന്നു.
2,000 രൂപ മാത്രമാണ് ബാങ്കുകളില്‍ നിന്നും ഒരാള്‍ക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നത്. ഇവര്‍ക്ക് ഇത്രയും വലിയ തുകയും പുതിയ 2,000 രൂപ നോട്ടുകള്‍ എങ്ങനെ ലഭിച്ചു എന്ന കാര്യത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, പിടിയിലായ അഞ്ചംഗ സംഘത്തിന് പണം എത്തിച്ചുകൊടുത്ത കാഞ്ഞങ്ങാട്ടെ വ്യാപാരിയെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു. അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന് ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Wednesday, 16 November 2016

ടാറ്റ ബിവറേജസ് തലപ്പത്തു നിന്നും മിസ്ട്രിയെ പുറത്താക്കി



മുംബൈ: സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പുറത്താക്കിയതായി ടാറ്റ ഗ്ളോബല്‍ ബിവറേജസ് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. തേയിലയും കാപ്പിയും നിര്‍മിക്കുന്ന കമ്പനിയുടെ പുതിയ ചെയര്‍മാനായി ഹരീഷ് ഭട്ടിനെ നിയമിച്ചു. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായാണ് ഹരീഷ് ഭട്ട് അറിയപ്പെടുന്നത്.
എന്നാല്‍, തന്നെ പുറത്താക്കിയ നടപടി അന്യായമാണെന്ന് മിസ്ട്രി പ്രതികരിച്ചു.
ചൊവ്വാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍െറ മാറ്റം അജണ്ടയിലുണ്ടായിരുന്നില്ല. മിസ്ട്രിയായിരുന്നു ചെയര്‍മാന്‍ എന്ന നിലയില്‍ അധ്യക്ഷത വഹിച്ചിരുന്നത്. ചെയര്‍മാനെ മാറ്റണമെന്ന നിര്‍ദേശം സമര്‍പ്പിച്ചപ്പോള്‍, അത് അനുവദിച്ചില്ല. രണ്ടാം അര്‍ധപാദ നേട്ടം വിലയിരുത്താന്‍ ചേര്‍ന്ന യോഗം പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍, യോഗത്തിന് പിന്നാലെ തന്നെ പുറത്താക്കിയതായി കാണിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിന് കത്തെഴുതുകയായിരുന്നുവെന്നും ഇത് നിയമവിരുദ്ധമാണെന്നും മിസ്ട്രി പറഞ്ഞു.
ടാറ്റ ഗ്രൂപ്പില്‍ ആഴ്ചകള്‍ക്കുമുമ്പ് ഉടലെടുത്ത അസ്വാരസ്യം, പുതിയ നീക്കത്തിലൂടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് തലപ്പത്തുനിന്ന് മിസ്ട്രിയെ ഒഴിവാക്കിയിരുന്നു. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികളുടെ ചെയര്‍മാന്‍സ്ഥാനത്തുനിന്നും മിസ്ട്രിയെ പുറത്താക്കാന്‍ അസാധാരണ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ രത്തന്‍ ടാറ്റ ബന്ധപ്പെട്ട ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Thursday, 10 November 2016

ഇഷാത് ഹുസൈൻ ​ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും


+
മുംബൈ: ഇഷാത് ഹുസൈൻ ​ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും. ടാറ്റാ സൺസ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇഷാതിനെ ചെയർമാനാക്കുന്നതിനെ സംബന്ധിച്ച് ടാറ്റാ കൺസൾട്ടൻസി സർവീസിന് ടാറ്റാ സൺസ് കത്ത് നൽകിയിട്ടുണ്ട്.
1999 ജൂലൈ ഒന്നിനാണ് ഇഷാത് ടാറ്റാ സൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേൽക്കുന്നത്. പിന്നീട് 2000 മുതൽ കമ്പനിയുടെ ഫിനാൻസ് ഡയറക്ടറായി. ടാറ്റാ സൺസിലേക്ക് വരുന്നതിന് മുമ്പ് ഇഷാത് 10 വർഷക്കാലം ടാറ്റാ സ്റ്റീലിൽ സീനിയർ വൈസ് പ്രസിഡന്‍റും എക്സിക്കുട്ടീവ് ഡയറക്ടറുമായിരുന്നു.
ഒക്ടോബർ 24നാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറിസ്​ മിസ്​ട്രിയെ പുറത്താക്കിയത്. കമ്പനി ബോർഡ്​ യോഗത്തിലാണ്​ സൈറസ്​ മിസ്​ത്രിയെ പദവിയിൽ നിന്നും മാറ്റാൻ തീരുമാനമായത്. മിസ്​ട്രിയുടെ പുറത്താക്കൽ ടാറ്റയുടെ വിജയത്തിന്​ അനിവാര്യമായിരുന്നുവെന്നാ​ണ​്​ രത്തൻ ടാറ്റയുടെ ​പ്രതികരണം. 

Wednesday, 9 November 2016

സാംസങ് ഗാലക്സി ജെ5 തീപിടിച്ചതായി റിപ്പോര്‍ട്ട്


പാരിസ്: സാംസങ് ഗാലക്സി 7ന് പിന്നാലെ സാംസങ് ഗാലക്സി ജെ5ഉം തീപിടിക്കുന്നതായി വാര്‍ത്ത. ഫ്രാന്‍സിലെ ലാമ്യാ എന്ന യുവതിയാണ് ഫോണ്‍ തീപിടിച്ചുവെന്ന വാര്‍ത്തയുമായി രംഗത്തത്തെിയത്.
കുഞ്ഞിനോടെപ്പം ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഫോണ്‍ തീപിടിച്ചതെന്ന് യുവതി അസോസിയേറ്റ് പ്രസ്സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. കുഞ്ഞിന്‍െറ കൈയിലായിരുന്ന ഫോണില്‍നിന്ന് പുക ഉയരുന്നതുകണ്ട് ഫോണ്‍ വലിച്ചെറിയുകയായിരുന്നു.

Sunday, 6 November 2016

സമുദ്ര വ്യവസായം ദുബൈയില്‍ കരുത്താര്‍ജിക്കുന്നു


dubai1
ആഗോള വ്യാപാര-വ്യവസായങ്ങളുടെ മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ ഹബ്ബായ ദുബൈയില്‍ സമുദ്ര സംബന്ധ വ്യവസായങ്ങളും വ്യാപാരങ്ങളും കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഷിപ്പിംഗ് വ്യവസായവും വ്യാപാര കരാറുകളും ദുബൈയുടെ സാമ്പത്തിക മേഖലക്ക് വലിയ നേട്ടം നല്‍കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥക്കും മുന്നേറ്റമുണ്ടാക്കുന്നുണ്ട്.
ദുബൈയിലെ തുറമുഖങ്ങളിലൂടെ നടക്കുന്ന വ്യാപാരങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ബീച്ചുകളും എമിറേറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. ലോകത്തിലെ തന്നെ മുന്‍നിര ഫ്രീസോണായ ദുബൈയിലെ ജബല്‍ അലി ഈ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്.
എമിറേറ്റിലെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിന് പ്രാദേശിക വ്യാപാര കേന്ദ്രങ്ങളെയും വിദേശ നിക്ഷേപകരെയും ഫ്രീസോണിലേക്ക് ആകര്‍ഷിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനായതും നിലവിലുള്ള കമ്പനികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിച്ചതും കൂടുതല്‍ കമ്പനികളെ ഫ്രീസോണിലേക്ക് ആകര്‍ഷിക്കാനിടയാക്കി. ലോജിസ്റ്റിക് വ്യവസായ പ്രവര്‍ത്തനങ്ങളും ചരക്കുകളുടെ ഇറക്കുമതിയും പുനര്‍ കയറ്റുമതിയും ദുബൈയുടെ സാമ്പത്തിക പുരോഗതയിലുമാണ് ഫ്രീസോണ്‍ ശ്രദ്ധയൂന്നുന്നത്. ദുബൈ നഗരത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളിലൊന്നായ ക്രീക്കും വിനോദസഞ്ചാര രംഗത്തെ വളര്‍ച്ചയോടൊപ്പം വാണിജ്യപരമായ നേട്ടങ്ങളും ദുബൈക്ക് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ദുബൈയില്‍ ക്രീക്കിലെത്തിയത് 12,229 കപ്പലുകളാണ്. മരത്തടിയില്‍ നിര്‍മിച്ച പരമ്പരാഗത ബോട്ടുകളും ആധുനിക കപ്പലുകളും ക്രൂയിസുകളും ഇതില്‍ ഉള്‍പെടും. ദുബൈ കസ്റ്റംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കപ്പലുകളുടെ എണ്ണം സൂചിപ്പിച്ചിരിക്കുന്നത്.
അറബ് രാജ്യങ്ങളിലേക്കും മറ്റും ചരക്കു ഗതാഗതവും വാണിജ്യവും ക്രീക്കിലെത്തുന്ന ചെറിയകപ്പലുകളില്‍ക്കൂടിയാണ് പ്രധാനമായും നടക്കുന്നത്. ഏകദേശം എട്ട് ലക്ഷത്തോളം ടണ്‍ കാര്‍ഗോ പ്രതിവര്‍ഷം ക്രീക്ക് വഴി പലരാജ്യങ്ങളിലേക്ക് പോവുകയും വരികയും ചെയ്യുന്നു.
ദുബൈയിലെ പ്രധാന ബേങ്കുകള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് കോംപ്ലക്‌സ്, ഹോട്ടലുകള്‍, ഹെറിറ്റേജ് വില്ലേജ്, ഗോള്‍ഫ് ക്ലബ്, ക്രീക്ക് പാര്‍ക്ക് തുടങ്ങിയവ ക്രീക്കിന്റെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്നു. ദുബൈയുടെ പൗരാണികതയും ആധുനികതയും സമന്വയിക്കുന്ന കാഴ്ചയാണ് ക്രീക്കില്‍ ദൃശ്യമാവുക. ഇതുകൊണ്ടുതന്നെ ഓരോ വര്‍ഷവും ദുബൈയിലെത്തുന്ന ലക്ഷക്കണക്കിന് വിനോദസഞ്ചാരികളുടെ പ്രിയ ഇടമായി ക്രീക്ക് മാറുന്നു. വിനോദ സഞ്ചാരികള്‍ക്കായി യാത്രാബോട്ടുകള്‍, സഞ്ചരിക്കുന്ന റെസ്റ്റോറന്റ് ബോട്ടുകള്‍ തുടങ്ങിയവ ക്രീക്കിലുണ്ട്. രാത്രിയും പകലും പ്രത്യേകമായി യാത്രാ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ദുബൈ നഗരത്തിന്റെ വാണിജ്യ വ്യവസായ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കിയ ജലപാതയാണ ് ദുബൈ ക്രീക്ക്. വ്യാപാരത്തോടൊപ്പം ടൂറിസത്തിന്റെ ആഗോള ഹബ്ബായും ദുബൈയെ മാറ്റിയെടുത്ത് സമ്പദ്യ വ്യവസ്ഥയുടെ നട്ടെല്ലുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണനേതൃത്വം.
ദുബൈയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്രീക്ക് പരിസരത്ത് നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ ദുബൈയില്‍ ഇമാര്‍ പ്രോപ്പര്‍ടീസ് ടവര്‍ നിര്‍മിക്കുന്ന ദി ടവര്‍ ദുബൈ ക്രീക്ക് ഹാര്‍ബറിനോട് ചേര്‍ന്നാണ്. 365 കോടി ദിര്‍ഹം ചെലവിലാണ് ദി ടവര്‍ ഉയരുന്നത്.
അതേസമയം സമുദ്ര സംബന്ധ വ്യാപാര-വ്യവസായ മേഖലയില്‍ പുതിയ ചുവടുവെപ്പുകള്‍ക്ക് ഹേതുവാകുന്ന ദുബൈ മാരിടൈം സമ്മിറ്റ് ഇന്ന് തുടങ്ങും. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ മറീനയിലെ അഡ്രസ്സ് ഹോട്ടലിലാണ് സമ്മേളനം.
അന്താരാഷ്ട്ര ജലഗതാഗതത്തിന്റെ വര്‍ത്തമാനവും ഭാവിയും ഷിപ്പിംഗ് വ്യവസായ മേഖലയിലെ നൂതനാശയങ്ങളും ഈ രംഗത്ത് കൂടുതല്‍ നിക്ഷേപമിറക്കുന്ന കാര്യങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. മാരിടൈം വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധരുമായും മുന്‍നിര കമ്പനികളുമായും ചേര്‍ന്ന് തന്ത്രപ്രധാന സംരംഭങ്ങള്‍ക്കാണ് സമ്മേളനം ഊന്നല്‍ നല്‍കുന്നതെന്ന് ദുബൈ മാരിടൈം സിറ്റി അതോറിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആമിര്‍ അലി പറഞ്ഞു. ‘ഗ്ലോബല്‍ ഷിപ്പിംഗ് മാര്‍ക്കറ്റ്‌സ്’, ‘ഇന്നൊവേഷന്‍ ഇന്‍ ഷിപ്പിംഗ് ടെക്‌നോളജി’ എന്നീ വിഷയത്തിലുള്ള സെമിനാറുകളടക്കം അഞ്ച് ഇന്ററാക്ടീവ് സെഷനുകള്‍ സമ്മേളനം കൈകാര്യം ചെയ്യും.
മേഖലയിലെ ഏറ്റവും വലിയ സമുദ്രസംബന്ധ വ്യാപാര പ്രദര്‍ശന-സമ്മേളനമായ ‘സീ ട്രേഡ് മാരിടൈം മിഡില്‍ ഈസ്റ്റ്’ ഇപ്പോള്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്നുണ്ട്. സീ ട്രേഡില്‍ പുതിയ കരാറുകള്‍ ഒപ്പിടുകയും വാണിജ്യ വളര്‍ച്ചക്ക് കൈവരിക്കേണ്ട നടപടികളുമാണ് പ്രദര്‍ശനവും സമ്മേളനും ചര്‍ച്ച ചെയ്യുന്നത്.

Friday, 4 November 2016

മാരുതി ആള്‍ട്ടോ സ്‌പെഷ്യല്‍ എഡിഷന്‍


alto-special

മാരുതിയുടെ ജനപ്രിയ മോഡലായ ആള്‍ട്ടോയുടെ സ്‌പെഷല്‍ എഡിഷന്‍ വിപണിയിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവചരിത്രം പറയുന്ന എംഎസ് ധോണി: ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി എന്ന ചലച്ചിത്രത്തെ പിന്തുണച്ചാണ് മാരുതി പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആള്‍ട്ടോ 800ന്റെ എല്‍എക്‌സ്‌ഐ വകഭേദത്തിലും ആള്‍ട്ടോ കെ10ന്റെ എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ വകഭേദങ്ങളിലും സ്‌പെഷല്‍ എഡിഷന്‍ ലഭ്യമാണ്.
ധോണിയുടെ കയ്യൊപ്പുള്ള ബോഡി ഗ്രാഫിക്‌സ്, ധോണിയുടെ ഇഷ്ട നമ്പറായ ഏഴ് ആലേഖനം ചെയ്ത സീറ്റ് കവറുകള്‍, ഓക്‌സിലറി ഇന്‍പുട്ടുള്ള എംപി3, യുഎസ്ബി ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് വീല്‍ കവര്‍, ഇന്റീരിയറിന് പ്രത്യേക ലൈറ്റിംഗ് എന്നിവ സ്‌പെഷല്‍ എഡിഷന്റെ പ്രത്യേകതകളാണ്.
ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാര്‍ എന്ന പദവി 12 വര്‍ഷത്തിലേറെയായി മാരുതി ആള്‍ട്ടോക്കാണ്. 2000 സെപ്റ്റംബറില്‍ വിപണിയിലെത്തിയ ആള്‍ട്ടോ ഇതിനകം 30 ലക്ഷത്തിലേറെ എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്.


Thursday, 3 November 2016

ടിവിഎസ് വിക്ടര്‍ രണ്ടാം വരവിലും സൂപ്പര്‍ ഹിറ്റ്: ഒമ്പത് മാസത്തിനകം വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു




tvs

ന്യൂഡല്‍ഹി: ടിവിഎസ് വിക്ടര്‍ രണ്ടാം വരവിലും സൂപ്പര്‍ ഹിറ്റാകുകയാണ്. വിപണിയിലെത്തി ഒമ്പത് മാസത്തിനകം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയിരിക്കുകയാണ് ടിവിഎസിന്റെ 110 സിസി കമ്യൂട്ടര്‍ ബൈക്ക്.
ആദ്യ വിക്ടര്‍ വിടവാങ്ങി 14 വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ജനുവരിയിലാണ് വിക്ടര്‍ രണ്ടാമന്‍ വിപണിയിലെത്തിയത്. ( സുസൂക്കി മോട്ടോര്‍ കോര്‍പറേഷനുമായി പിരിഞ്ഞ ശേഷം ടിവിഎസ് സ്വന്തമായി വികസിപ്പിച്ച ആദ്യ മോഡലായിരുന്നു വിക്ടര്‍) . സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍. വിക്ടര്‍ വന്‍ വിജയം സ്വന്തമാക്കി. 2002 ല്‍ വിക്ടറിന്റെ പ്രതാപകാലത്ത് പ്രതിമാസം 40,000 എണ്ണത്തിലേറെയായിരുന്നു വില്‍പ്പന).




പുതിയ വിക്ടറിന്റെ 109.7 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് 

എന്‍ജിന് 9.5 ബിഎച്ച്പിയാണ് കരുത്ത്. നാല് സ്പീഡ് ഗീയര്‍ബോക്‌സുളള ബൈക്കിന് 76 കിമീ / ലീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ടാങ്ക് ശേഷി എട്ട് ലീറ്റര്‍ , ഭാരം 112 കിലോഗ്രാം. അലോയ് വീലുകള്‍ , ട്യൂബ്!ലെസ് ടയറുകള്‍ , ഡിസ്‌ക് ബ്രേക്ക് എന്നീ ഫീച്ചറുകളുണ്ട്. വിക്ടറിന്റെ സവിശേഷതായ വീതിയും നീളവും കൂടിയ സീറ്റ് പുതിയ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. രണ്ട് പേര്‍ക്ക് സുഖസവാരി ഇത് ഉറപ്പാക്കും. കൊച്ചി എക്‌സ്!ഷോറൂം വില : ഡ്രം 54,213 രൂപ, ഡിസ്‌ക് 56,213 രൂപ.

ടൊയോട്ട ലക്‌സസിന്റെ മൂന്ന് മോഡലുകള്‍ ഇന്ത്യയിലേക്ക്


+
ആര്‍എക്‌സ് 450എച്ച്, എല്‍എക്‌സ് 450ഡി, ഇഎസ് 300എച്ച് മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.

lexusleadpic

മുംബൈ: ടൊയോട്ടയുടെ ആഡംബര വാഹന ബ്രാന്‍ഡായ ലക്‌സസ് ഇന്ത്യയിലെത്തുന്നു. ലക്‌സസിന്റെ മൂന്ന് പുതിയ മോഡലുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ രാജ്യത്ത് അവതരിപ്പിക്കും. ഇതിന്റെ ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും. ലക്‌സസിന്റെ ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പ് മുംബൈയിലാണ് തുടങ്ങുന്നത്. കാര്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഈ ഷോറൂം പ്രവര്‍ത്തനം തുടങ്ങും.
ആര്‍എക്‌സ് 450എച്ച്, എല്‍എക്‌സ് 450ഡി, ഇഎസ് 300എച്ച് മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ മൂന്ന് മോഡലുകളും ജപ്പാനില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുവാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. പിന്നീട് ഇന്ത്യയില്‍ തന്നെ കാര്‍ അസംബിള്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ടൊയോട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.


വരുന്നു രണ്ടായിരം രൂപയുടെ നോട്ട്

reserve bank

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബേങ്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും മൂല്യമുള്ള ഒറ്റ നോട്ട് ആയിരം രൂപയുടേതാണ്. അഞ്ഞൂറ്, ആയിരം നോട്ടുകളില്‍ നോട്ടുകളില്‍ വ്യാപകമായി കള്ളനോട്ട് ഇറങ്ങുന്ന സാഹചര്യത്തിലാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നത്.
പുറത്തിറക്കുന്ന നോട്ടുകളുടെ പ്രിന്റിംഗിന്റെ ആദ്യ ഘട്ടം മൈസൂരിലെ പ്രിന്റിംഗ് കേന്ദ്രത്തില്‍ പൂര്‍ത്തിയായതായാണ് അറിയുന്നത്. റിസര്‍വ് ബേങ്കിന്റെ ഉപദേശമനുസരിച്ച് കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാണ് നോട്ടുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കിയത്. അതേസമയം, ഇക്കാര്യം കേന്ദ്ര സര്‍ക്കാറോ റിസര്‍വ് ബേങ്കോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വെളിച്ചെണ്ണ, റബ്ബര്‍ വിപണികള്‍ കനത്ത പ്രതിസന്ധിയില്‍

coconut-oil
കൊച്ചി: ദീപാവലി അടുത്തിട്ടും വെളിച്ചെണ്ണ വിപണി ചുടുപിടിച്ചില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബ്ബറിന് സംഭവിച്ച തളര്‍ച്ച ഇന്ത്യയിലും പ്രതിസന്ധി സൃഷ്ടിച്ചു. ചുക്കിന് ഗള്‍ഫ് ഓര്‍ഡറുകള്‍ കുറഞ്ഞു. കുരുമുളക് വിലയില്‍ മാറ്റമില്ല. സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന.
ദീപാവലി അടുത്തിട്ടും വെളിച്ചെണ്ണക്ക് ആവശ്യകാരില്ല. മുന്‍കാലങ്ങളില്‍ കൊച്ചിയില്‍ പ്രതിവാരം 3500 ക്വിന്റല്‍ എണ്ണയുടെ കൈമാറ്റം ദീപാവലി വേളയില്‍ നടന്നിരുന്നു. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളില്‍ നിന്നും വെളിച്ചെണ്ണക്ക് അന്ന് ആവശ്യക്കാര്‍ എത്തിയിരുന്നു. കാലം മാറിയതോടെ വിദേശ പാം ഓയില്‍, സോയ, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി വെളിച്ചെണ്ണക്ക് കനത്ത പ്രഹരമായി. പ്രദേശിക വിപണികളില്‍ പോലും വെളിച്ചെണ്ണ പിടിച്ചു നില്‍ക്കാന്‍ ക്ലേശിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ മുന്നാഴ്ച്ചയായി വെളിച്ചെണ്ണ 9100 രൂപയിലാണ്.
അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ മികച്ച നിലവാരത്തില്‍ നിന്ന് പെടുന്നനെ ഇടിഞ്ഞത് ഉല്‍പാദന രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. ജാപാനീസ് വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചതാണ് ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളെ പിടിച്ച് ഉലച്ചത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നതും വിനിമയ വിപണിയില്‍ ഡോളറും യെന്നും ചാഞ്ചാടിയതുമെല്ലാം റബറിന് തിരിച്ചടിയായി.
ആഗസ്റ്റിലെ 148 യെന്നില്‍ നിന്ന് 24 ശതമാനം ഉയര്‍ന്ന റബ്ബര്‍ കിലോ 185 യെന്‍ വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചത്. തായ്‌ലണ്ടിനല്‍ നിന്നുള്ള റബര്‍ കയറ്റുമതിക്ക് കഴിഞ്ഞവാരം നേരിട്ട തടസം അവധി വ്യാപാരത്തിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ ചെറിയ അളവില്‍ പിടിച്ചു നിര്‍ത്തി.
വിദേശ റബ്ബര്‍ ഇറക്കുമതി ഉയര്‍ന്നതിനാല്‍ ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ കേരളത്തില്‍ നിന്നുള്ള ചരക്ക് സംഭരണത്തിന് കാര്യമായ ഉത്സാഹം കാണിച്ചില്ല. കൊച്ചിയില്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബറിന് 200 രൂപ ഉയര്‍ന്ന് 11,600 രൂപയായി. അഞ്ചാം ഗ്രേഡ് 11,400 ല്‍ നിന്ന് 11,000 രൂപയായി.
കുരുമുളകിന്റെ ലഭ്യത ചുരുങ്ങിയെങ്കിലും നിരക്ക് ഉയര്‍ന്നില്ല. ദീപാവലി വേളയില്‍ സാധാരണ ഉത്പന്ന വില ഉയരാറുണ്ട്. ടെര്‍മിനല്‍ മാര്‍ക്കറ്റിലേയ്ക്കുള്ള കുരുമുളക് വരവ് നാമമാത്രമാണ്. എന്നിട്ടും ഉത്തരേന്ത്യക്കാര്‍ നിരക്ക് ഉയര്‍ത്തിയില്ല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 68,100 രൂപയിലും ഗാര്‍ബിള്‍ഡ് 71,000 രൂപയിലുമാണ്.
ചുക്കിന്റെ വില തകര്‍ച്ച ഉല്‍പാദകരെ പ്രതിസന്ധിലാക്കി. വിദേശ ചുക്ക് ഉത്തരേന്ത്യയില്‍ സുലഭമായത് വില തകര്‍ച്ച രൂക്ഷമാക്കി. അറബ് രാജ്യങ്ങളില്‍ നിന്ന് ചുക്കിന് അന്വേഷണങ്ങള്‍ എത്തുന്നുണ്ടെങ്കിലും പുതിയ കച്ചവടങ്ങള്‍ ഉറപ്പിച്ചിട്ടില്ല. വിവിധയിനം ചുക്ക് വില 12,500-14,000 രൂപയിലാണ്.
സ്വര്‍ണ വില ഉയര്‍ന്നു. സംസ്ഥാനത്ത് പവന്‍ 22,560 രൂപയില്‍ നിന്ന് 22,680 രൂപയായി. ന്യൂയോര്‍ക്കില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം 1257 ഡോളറില്‍ നിന്ന് 1265 ഡോളറായി.