വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 3 November 2016

ടിവിഎസ് വിക്ടര്‍ രണ്ടാം വരവിലും സൂപ്പര്‍ ഹിറ്റ്: ഒമ്പത് മാസത്തിനകം വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു




tvs

ന്യൂഡല്‍ഹി: ടിവിഎസ് വിക്ടര്‍ രണ്ടാം വരവിലും സൂപ്പര്‍ ഹിറ്റാകുകയാണ്. വിപണിയിലെത്തി ഒമ്പത് മാസത്തിനകം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയിരിക്കുകയാണ് ടിവിഎസിന്റെ 110 സിസി കമ്യൂട്ടര്‍ ബൈക്ക്.
ആദ്യ വിക്ടര്‍ വിടവാങ്ങി 14 വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ജനുവരിയിലാണ് വിക്ടര്‍ രണ്ടാമന്‍ വിപണിയിലെത്തിയത്. ( സുസൂക്കി മോട്ടോര്‍ കോര്‍പറേഷനുമായി പിരിഞ്ഞ ശേഷം ടിവിഎസ് സ്വന്തമായി വികസിപ്പിച്ച ആദ്യ മോഡലായിരുന്നു വിക്ടര്‍) . സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍. വിക്ടര്‍ വന്‍ വിജയം സ്വന്തമാക്കി. 2002 ല്‍ വിക്ടറിന്റെ പ്രതാപകാലത്ത് പ്രതിമാസം 40,000 എണ്ണത്തിലേറെയായിരുന്നു വില്‍പ്പന).




പുതിയ വിക്ടറിന്റെ 109.7 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് 

എന്‍ജിന് 9.5 ബിഎച്ച്പിയാണ് കരുത്ത്. നാല് സ്പീഡ് ഗീയര്‍ബോക്‌സുളള ബൈക്കിന് 76 കിമീ / ലീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ടാങ്ക് ശേഷി എട്ട് ലീറ്റര്‍ , ഭാരം 112 കിലോഗ്രാം. അലോയ് വീലുകള്‍ , ട്യൂബ്!ലെസ് ടയറുകള്‍ , ഡിസ്‌ക് ബ്രേക്ക് എന്നീ ഫീച്ചറുകളുണ്ട്. വിക്ടറിന്റെ സവിശേഷതായ വീതിയും നീളവും കൂടിയ സീറ്റ് പുതിയ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. രണ്ട് പേര്‍ക്ക് സുഖസവാരി ഇത് ഉറപ്പാക്കും. കൊച്ചി എക്‌സ്!ഷോറൂം വില : ഡ്രം 54,213 രൂപ, ഡിസ്‌ക് 56,213 രൂപ.