വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 23 November 2016

വിജയക്കുതിപ്പിൽ മുംബൈ; ബ്ലാസ്റ്റേഴ്സിനും ആശ്വാസം






മുംബൈ: ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എ.ഫ്സിയുടെ തേരോട്ടം തുടരുന്നു. ഇന്നു നടന്ന മൽസരത്തിൽ  ചെന്നൈയിൻ എഫ്സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക്  മുംബൈ തോൽപിച്ചു. അർജന്റീനൻ സ്വദേശി ഡെഫെഡറിക്കോ (32), ഹംഗറിയിൽനിന്നുള്ള ക്രിസ്റ്റ്യൻ വാഡോക്സ് (60) എന്നിവരാണ് മുംബൈയുടെ സ്കോറർമാർ.  ഇതോടെ മുംബൈ സെമി സാധ്യത ഭദ്രമാക്കി. മുംബൈയുടെ വിജയം കേരളാ ബ്ലാസ്റ്റേഴ്സിനും ആശ്വാസം നൽകുന്നതാണ്. ചെന്നൈയിൻ  ഈ മൽസരം വിജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെന്നൈ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്യുമായിരുന്നു.