വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 23 November 2016

മോദിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സഞ്ജയ് നിരുപം


മുംബൈ: 500, 1000 രൂപ നോട്ടു അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ക്കു മുന്നില്‍ പഴയ നോട്ടുകള്‍ മാറാനായി ക്യൂനില്‍ക്കവെ 70 ഓളം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.
സര്‍ക്കാറിന്റെ തല തിരിഞ്ഞ തീരുമാനം കാരണം ഭക്ഷണവും മരുന്നും വാങ്ങാന്‍ പോലും ഗതിയില്ലാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവില്‍ ക്യൂ നില്‍ക്കുകയാണ്. പണം നിക്ഷേപിക്കാനും മാറ്റിവാങ്ങാനുമായി ദിവസങ്ങളോളമായി ഇവര്‍ വരി നില്‍ക്കുന്നു. ഇതിനോടകം 70 പേര്‍ കൊല്ലപ്പെട്ടു. ഇതിന് മോദി ഒരാള്‍ മാത്രമാണ് ഉത്തരവാദി. അതിനാല്‍ അദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും നിരുപം ആവശ്യപ്പെട്ടു.
മുംബൈയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നോട് പേ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ തീരുമാനം വന്നതിനു ശേഷം അഞ്ചു ലക്ഷം കോടി രൂപ ജനങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ 25 ശതമാനം പോലും പിന്‍വലിക്കാനായിട്ടില്ല. ഇത് വേവലാതി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ പിന്‍വലിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതലുകള്‍ കൈക്കൊള്ളാത്തതിന്റെ ഫലമാണ് പൊതുജനം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.