വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 23 November 2016

ടിവിയില്‍ സംസാരിക്കുന്ന മോദി പാര്‍ലമെന്റില്‍ സംസാരിക്കാത്തത് എന്തെന്ന് രാഹുല്‍






ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ഭരണ- പ്രതിപക്ഷ പോരാട്ടം തുടരുന്നതിനിടെ പാര്‍ലമെന്റില്‍ ഹാജരാകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിശിത വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടെലിവിഷനുകളില്‍ പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്. പോപ് ഗായകരോടും അദ്ദേഹത്തിന് സംസാരിക്കാന്‍ സമയമുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ വരാനോ സംസാരിക്കാനോ അദ്ദേഹം തയ്യാറാകുന്നില്ല. എന്തുകൊണ്ടാണ് ഇതെന്ന് രാഹുല്‍ ചോദിച്ചു. നവംബര്‍ 19ന് മുംബൈയിലെ ബാന്ധ്ര കുര്‍ളയില്‍ ഗ്ലോബല്‍ സിറ്റിസന്‍ ഫെസ്റ്റിവല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉ്ദഘാടനം ചെയ്ത മോദിയുടെ നടപടി പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശം.