വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 22 November 2016

വോ​െട്ടണ്ണൽ തുടങ്ങി



ന്യൂഡൽഹി: ആറ്​ സംസ്​ഥാനങ്ങളിലെ നിയമസഭ,ലോക്​സഭ മണ്​ഡലങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പി​െൻറ വോ​െട്ടണ്ണൽ തുടങ്ങി.ആസ്സാം, പശ്​ചിമബംഗാൾ, അരുണാചൽപ്രദേശ്​, മധ്യപ്രദേശ്​, പുതുച്ചേരി, തമിഴ്​നാട്​ എന്നി സംസ്​ഥാനങ്ങളിലെ വിവിധ  നാല്​ ലോക്​സഭ മണ്​ഡലങ്ങളിലേക്കും എട്ട്​ നിയമസഭ മണ്​ഡലങ്ങളിലേക്കുമാണ്​ വോ​െട്ടടുപ്പ്​നടന്നത്​.
 
പശ്​ചിമബംഗാളിലെ മോണ്ടേസാറിൽ നിയമസഭയിലേക്കും കുച്ച്​ബിഹാർ, തംലുക്​ എന്നിവിടങ്ങളിൽ ലോക്​സഭയിലേക്കുമാണ്​ വോ​െട്ടടുപ്പ്​ നടക്കുന്നത്​. കുച്ച്​ബിഹാറിൽ തൃണമൂൽ കോൺഗ്രസ്​ എം.പി രേണുക സിൻഹയു​െട മരണത്തെ തുടർന്നാണ്​ തെരഞ്ഞെടുപ്പ്​.
അരുണാചൽ പ്ര​േദശിലെ ഹെയുലിയാങ്ങിൽ ആത്​മഹത്യ ചെയ്​ത മുൻ മുഖ്യമന്ത്രി കലികോപോളി​​െൻറ ഭാര്യ ഡെസിൻഗു പോൾ ബി.ജെ.പി സ്​ഥാനാർഥിയായി നിയമസഭയിലേക്ക്​ മത്​സരിക്കുന്നു.
മധ്യപ്രദേശിൽ ശാഹ്​ദോൾ ലോക്​സഭാ സീറ്റിലും നേപാനഗർ നിയമസഭാ സീറ്റിലുമാണ്​ മത്​സരം നടക്കുന്നത്​​. ത്രിപുരയിലെ നിയമസഭാ സീറ്റുകളായ കോവയ്​, ബർജല എന്നിവിടങ്ങളിലാണ്​​ തെരഞ്ഞെടുപ്പ്​. അസമിൽ ബൈത്തലാങ്​സോ നിയമസഭാ മണ്ഡലത്തിലേക്കും ലകിംപൂർ ലോക്​സഭാമണ്ഡലത്തിലേക്കുമുളള വോ​െട്ടടുപ്പ​ും തുടങ്ങി.
തമിഴ്​നാട്ടിൽ തഞ്ചാവൂർ, അരവാക്കുറിച്ചി, തിരുപ്പറൻകുണ്ട്രം എന്നിവിടങ്ങളിൽ നിയമസഭ സീറ്റിലേക്കാണ്​ തെരഞ്ഞെടുപ്പ്​. വോട്ടിനായി വ്യാപകതോതില്‍ പണം വിതരണം ചെയ്തത് കണ്ടത്തെിയതിനെതുടര്‍ന്ന് കഴിഞ്ഞ മേയില്‍ തഞ്ചാവൂര്‍, അരവാക്കുറിച്ചി മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞത് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയപ്പോള്‍ എം.എല്‍.എയുടെ മരണത്തെതുടര്‍ന്നാണ് തിരുപ്പറന്‍കുണ്ട്രത്ത് തെരഞ്ഞെടുപ്പ് ആവശ്യമായിവന്നത്.
മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ സ്ഥാനാര്‍ഥിത്വത്താല്‍ പുതുച്ചേരി നെല്ലിത്തോപ്പ് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നാരായണ സ്വാമി കോണ്‍ഗ്രസിന്‍െറ വിജയത്തെതുടര്‍ന്ന് നാടകീയമായി മുഖ്യമന്ത്രിയാവുകയായിരുന്നു. സ്വാമിയുടെ നിയമസഭാ പ്രവേശനത്തിന് വഴിയൊരുക്കാന്‍ നെല്ലിത്തോപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസിന്‍െറ സിറ്റിങ് അംഗത്തെ രാജിവെപ്പിച്ചാണ് ജനവിധി തേടുന്നത്.