വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 16 November 2016

അരൂര്‍ പാലത്തില്‍നിന്ന് കാര്‍ കായലിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ക്കായി തെരച്ചില്‍





അരൂര്‍ പാലത്തില്‍നിന്ന് കാര്‍ കായലിലേക്ക് മറിഞ്ഞു. കാറില്‍ ഒമ്പത് പേര്‍ ഉണ്ടായിരുന്നതായാണ് സംശയം. ഇതില്‍ നാലു പേര്‍ നീന്തി കയറിയിയിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്



കൊച്ചി: അരൂര്‍ പാലത്തില്‍നിന്ന് കാര്‍ കായലിലേക്ക് മറിഞ്ഞു. കാറില്‍ ഒമ്പത് പേര്‍ ഉണ്ടായിരുന്നതായാണ് സംശയം. ഇതില്‍ നാലു പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായ അഞ്ചുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇവര്‍ അന്യസംസ്ഥാനക്കാരാണെന്നാണ് വിവരം. ലോറിയുടെ പിന്നിലിടിച്ച സ്‌കോര്‍പ്പിയോ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്താണ് കായലിലേക്ക് മറിഞ്ഞത്. അമിത വേഗത്തിലായിരുന്നു കാര്‍ എന്ന് ദൃസാക്ഷികള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്. അതേസമയം ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല. പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.