വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 17 November 2016

സിറിയക്കെതിരെ യു.എസ് ഉപരോധം; ജനപ്രതിനിധിസഭ പ്രമേയം പാസാക്കി


വാഷിങ്ടണ്‍: സിറിയന്‍ സര്‍ക്കാറിനും റഷ്യ, ഇറാന്‍ ഉള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങള്‍ക്കുമെതിരെ ഉപരോധം ചുമത്താന്‍ അനുമതി നല്‍കുന്ന പ്രമേയം യു.എസ് ജനപ്രതിനിധിസഭ പാസാക്കി. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ജനപ്രതിനിധിസഭയില്‍ വോട്ടെടുപ്പ് നടന്നത്. രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ട സിറിയന്‍ സര്‍ക്കാര്‍ വരുത്തിവെച്ച മാനുഷിക ദുരന്തം ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച പ്രമേയം പാസാക്കിയത്.
അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ അഞ്ചുലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ ബശ്ശാര്‍ അല്‍അസദിന്‍െറ നടപടി യുദ്ധക്കുറ്റമാണെന്ന് ജനപ്രതിനിധി സഭാംഗങ്ങള്‍ വിലയിരുത്തി. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ കുത്തൊഴുക്കിനും ഐ.എസിന്‍െറ വളര്‍ച്ചക്കും  യുദ്ധം കാരണമായി.
 
മനുഷ്യയാതനയുടെ പുതിയ അധ്യായമാണ് സിറിയയില്‍നിന്ന് പഠിച്ചതെന്ന് റിപ്പബ്ളിക്കന്‍ പ്രതിനിധിയും വിദേശകാര്യ കമ്മിറ്റി ചെയര്‍മാനുമായ ഇദ് റൊയ്സ് പറഞ്ഞു. പുതിയ നിയമമനുസരിച്ച് സിറിയന്‍ വാണിജ്യ എയര്‍ലൈന്‍സിന് വിമാനങ്ങള്‍ നല്‍കുന്ന കമ്പനികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗതാഗത-വാര്‍ത്താ വിനിമയ-ഊര്‍ജ വകുപ്പുകളുമായി വ്യാപാരത്തിലേര്‍പ്പെടുന്ന സ്ഥാപനങ്ങളും ഉപരോധത്തിന്‍െറ പരിധിയില്‍ പെടും. അതിനിടെ അലപ്പോയില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കിയതിനെതിരെ യു.എന്‍ രംഗത്തുവന്നു.
രാജ്യത്ത് സമാധാനം പുന$സ്ഥാപിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിനായി സിറിയന്‍ വിമതരെ പിന്തുണക്കുന്ന സൗദി അറേബ്യ പൊതുസഭയിലെ മനുഷ്യാവകാശ സമിതിയില്‍ അവതരിപ്പിച്ച  പ്രമേയം15നെതിരെ 116 വോട്ടുകള്‍ക്ക് പാസാക്കി. 49 അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
ഇറാനും റഷ്യയും ഉള്‍പ്പെടെ ബശ്ശാര്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന രാജ്യങ്ങള്‍ പ്രമേയത്തിന് എതിരായാണ് വോട്ട് ചെയ്തത്.