വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 November 2016

മലപ്പുറം കൊടിഞ്ഞിയിൽ യുവാവിനെ​ വെട്ടിക്കൊന്നു

തിരുരങ്ങാടി : കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി ഫൈസലാണ് (30) മരിച്ചത്. ഇന്നു രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ ആറു മാസം മുമ്പും ഇയാളുടെ ഭാര്യയും മൂന്നു മക്കളും കഴിഞ്ഞ മാസവും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. നാളെ ഗള്‍ഫിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് കൊലപാതകം നടന്നത്. പിതാവ് കൃഷ്ണന്‍കുട്ടി നായര്‍, മാതാവ് മീനാക്ഷി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകും. മലപ്പുറം എസ്.പി സംഭവസ്ഥലം സന്ദര്‍ശിച്ചു.