ഇസ്ലാമാബാദ്: കൊല്ലപ്പെട്ട ഇന്ത്യൻ സൈനികെൻറ തലയറുത്തിട്ടില്ലെന്ന് പാകിസ്താൻ. ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ പാക് സൈന്യം ഏര്‍പ്പെടില്ല. പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നും പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സകരിയ ട്വീറ്ററിലൂടെ ആരോപിച്ചു.
നിയന്ത്രണ രേഖക്ക് സമീപം മാച്ചില്‍ സെക്ടറില്‍ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യന്‍ സൈനികരിൽ ഒരാളുടെ തല അറുത്ത നിലയിലായിരുന്നു. രാജസ്ഥാനിലെ ഖിർ ജംഖാസ് സ്വദേശി പ്രഭു സിങ് (25) െൻറ മൃതദേഹമാണ് വികൃതമാക്കിയത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പാകിസ്താൻ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ തലയറുക്കുന്നത്.
ഭീരുത്വം നിറഞ്ഞ പാക് സൈന്യത്തിെൻറ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് പാക് വിദേശമന്ത്രാലയം രംഗത്തെത്തിയത്.