വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 23 November 2016

കേരളത്തെ അവഗണിച്ച് മോദി; പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് സമയമനുവദിച്ചില്ല



തിരുവനന്തപുരം: നോട്ടു അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നു സഹകരണ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാമനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഡല്‍ഹിലേക്കു പോകാനിരുന്ന കേരള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി അനുമതി ലഭിച്ചില്ല.
പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിനു സമയം നല്‍കിയില്ലെന്നും പകരം ധനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനാണ് വ്യാഴാഴ്ച ഡല്‍ഹിക്കു പോകാന്‍ സര്‍വകകക്ഷി സംഘം തീരുമാനിച്ചിരുന്നത്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ ചേര്‍ന്ന പ്രത്യേക നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനെ എടുത്തത്. എന്നാല്‍ ഇതിനായി അനുമതി തേടിപ്പോള്‍ ധനമന്ത്രിയെ കാണണമെന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്.
ഇതോടെയാണ് സര്‍വ്വകക്ഷിസംഘത്തെ ഡല്‍ഹിക്ക് അയക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് തീരുമാനിച്ചത്.
കേരളത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണിത്. കേന്ദ്രം ഭരിക്കുന്നവര്‍ ഹിറ്റ്‌ലറിനെയും മുസോളിനിയെ മാതൃകയാക്കിയവരാണ്. അത്തരക്കാരില്‍നിന്ന് മര്യാദ പ്രതീക്ഷിക്കേണ്ടെന്നും മനസിലായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.