ശബരിമല: ശ്രീഅയ്യപ്പ സ്വാമി ക്ഷേത്രത്തിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം നാലിന് സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. യൂട്യൂബിന്‍െറ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് അംഗം അജയ്തറയിലും ഫേസ്ബുക്കിന്‍െറ സമര്‍പ്പണം ബോര്‍ഡ് അംഗം കെ. രാഘവനും നിര്‍വഹിക്കും.
ശബരിമല സംബന്ധമായ സമ്പൂര്‍ണ വിവരങ്ങളടങ്ങുന്ന ഒൗദ്യോഗിക വെബ്സൈറ്റാണ് വ്യാഴാഴ്ച സമര്‍പ്പിക്കുന്നതെന്ന് അജയ് തറയില്‍ അറിയിച്ചു. ലോകം മുഴുവനുമുള്ള ഭക്തര്‍ക്ക് തല്‍സമയം ശബരിമലയെ കുറിച്ച് മനസ്സിലാക്കാനും പൂജകളും ആഘോഷങ്ങളും അറിയാനും കഴിയും.
ആദ്യപടിയില്‍ ആംഗലേയ ഭാഷയിലാകും വെബ്സൈറ്റ്. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് ആകെ ആറ് ഭാഷകളില്‍ സൈറ്റ് അപ്ലോഡ് ചെയ്യും.