വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 20 November 2016

മെസ്സിയോ റോണോയോ..?





ദുബൈ: ഗ്ളോബ് സോക്കര്‍ പ്ളെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, അന്‍േറായിന്‍ ഗ്രീസ്മാന്‍ പോരാട്ടം. ഡിസംബര്‍ 27ന് ദുബൈയിലാണ് അവാര്‍ഡ് പ്രഖ്യാപനം. വര്‍ഷത്തെ മികച്ച ഫുട്ബാള്‍ താരം, മികച്ച കോച്ച്, ക്ളബ് എന്നിവക്കാണ് പുരസ്കാരം. 2010ല്‍ ആരംഭിച്ച ഗ്ളോബ് സോക്കര്‍ അവാര്‍ഡില്‍ 2011 മുതലാണ് മികച്ചതാരത്തിനുള്ള അവാര്‍ഡ് ആരംഭിച്ചത്. 2011, 14 വര്‍ഷങ്ങളില്‍ ക്രിസ്റ്റ്യാനോയായിരുന്നു മികച്ച താരം. കഴിഞ്ഞവര്‍ഷം ലയണല്‍ മെസ്സിയും താരമായി. ചുരുക്കപ്പട്ടികയില്‍നിന്ന് ലൂയി ഫിഗോ, ഫാബിയോ കാപ്പെല്ളോ എന്നിവരടങ്ങിയ വിദഗ്ധ സമിതി അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കും. 

മികച്ച താരങ്ങള്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്‍ (റയല്‍), ഗ്രീസ്മാന്‍ (അത്ലറ്റികോ), ലയണല്‍ മെസ്സി (ബാഴ്സലോണ), ഹിഗ്വെ്ന്‍ (നാപോളി), ജാമിവാര്‍ഡി (ലെസ്റ്റര്‍). 

കോച്ച്: സിനദിന്‍ സിദാന്‍ (റയല്‍), ക്ളോഡിയോ റനേരി (ലെസ്റ്റര്‍), ഫെര്‍ണാണ്ടോ സാന്‍േറാസ് (പോര്‍ചുഗല്‍), മാക്സ് അലെഗ്രി (യുവന്‍റസ്), യുനായ് എംറി (സെവിയ്യ).

ക്ലബ് ഓഫ് ദ ഇയര്‍: റയല്‍ മഡ്രിഡ്, ലീഗിയ വാര്‍സോ, ലെസ്റ്റര്‍, സെവിയ്യ, മോള്‍ഡെ.