വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 November 2016

കശ്​മീർ ശാന്തം; ജനജീവിതം സാധാരണ നിലയിലേക്ക്


ശ്രീനഗര്‍: രണ്ട്​ ദിവസത്തേക്ക്​ വിഘടനവാദി നേതാക്കൾ ബന്ദിന്​ ഇളവ്​ പ്രഖ്യാപിച്ചതോടെ കശ്മീരിലെ ജനജീവിതം സാധാരണ  നിലയിലായി. കഴിഞ്ഞ ദിവസം ഓഫീസുകളും വ്യാപാര സ്​ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുകയും ബസുകൾ നിരത്തിലിറങ്ങുകയും ചെയ്​തു. 
താഴ്​വരയിലെ റോഡുകളിലും ശനിയാഴ്​ച തിരക്കനുഭവപ്പെട്ടു. ആദ്യമായാണ്​ പൂർണമായി വ്യാപാര സ്​ഥാപനങ്ങളും മറ്റും പൂർണമായി പ്രവർത്തിക്കുന്നത്​. ഹിസ്​ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ജൂലൈ ഒമ്പതിനാണ് താഴ്വരയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്​. സംഘര്‍ഷത്തിനിടെ ​നൂറോളം ആളുകൾ കൊല്ലപ്പെടുകയും സൈനികരുൾപ്പെടെ 5000 ത്തോളം സിവിലിയൻമാർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.
സുരക്ഷാ സൈനികരുടെ നിരോധനാജ്ഞയും വിഘടനവാദികളുടെ സമരാഹ്വാനവും കശ്​മീരിലെ ജനജീവിതം സ്തംഭിപ്പിക്കുകയും സാമ്പത്തികനില വന്‍ തിരിച്ചടി നേരിടുകയും ചെയ്​തിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി അധികൃതര്‍ പോസ്​റ്റ്​ പെയ്​ഡ്​ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു.