വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 23 November 2016

ഫൈസൽ വധം: ഒരാള്‍ കൂടി കസ്റ്റഡിയില്‍



തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിന്‍െറ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍കൂടി കസ്റ്റഡിയില്‍. ബന്ധുക്കളും തീവ്ര ഹിന്ദുത്വ സംഘടന പ്രവര്‍ത്തകരുമാണ് കസ്റ്റഡിയിലുള്ളത്. എന്നാല്‍, ഇവരെ മാറിമാറി ചോദ്യം ചെയ്തിട്ടും കൊലയാളി സംഘത്തെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ളെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
റിയാദിലേക്ക് പോകാനിരുന്ന ഫൈസലിനെ യാത്രയാക്കാനത്തെിയ ഭാര്യാപിതാവില്‍ നിന്നാണ് താനൂരിലേക്ക് ഫൈസല്‍ പുറപ്പെടുന്ന വിവരം ചോര്‍ന്നതെന്നാണ് കരുതുന്നത്. അതേസമയം, ഒരുമാസം മുമ്പ് ജീപ്പിലത്തെിയ സംഘം ഫൈസലിനെ വധിക്കാന്‍ പിന്തുടര്‍ന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കൊലയാളി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. കാറില്‍ വന്നവര്‍ കൊലയാളികളല്ളെന്നും തെളിഞ്ഞു. തിരുപ്പൂരിലേക്ക് പോയ കാറാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്.
തിരിപ്പൂരിലത്തെിയ കാര്‍ വില്‍പന നടത്തിയതായും വിവരം ലഭിച്ചു. കാറിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.
ഫൈസല്‍ വെട്ടേറ്റശേഷം സമീപത്തെ ചുമരില്‍ ചാരി പിടിച്ചുനിന്നത് കണ്ടവരുണ്ട്. കൊല നടത്തുന്നത് കണ്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.