വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 20 November 2016

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി: 63 മരണം


കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 63 പേര്‍ മരിച്ചു. കാന്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പുക്രയാനില്‍ പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. നാലു ഏസി കോച്ചുകളുള്‍പ്പെടെ പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. കോച്ചുകളില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രയിന്‍ ദുരന്തമാണിത്.

cxq0zlnveaaes1c
63 പേരുടെ മൃതദേഹം കണ്ടെടുടത്തതായി ഉത്തര്‍പ്രദേശ് എഡിജി (ക്രമസമാധാനം) ദല്‍ജീത് സിങ് ചൗധരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. അതേസമയം സംഭവത്തില്‍ റെയില്‍വെമന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.