വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 20 November 2016

കരിപ്പൂര്‍ വിമാനത്താവളം ഏപ്രിലില്‍ പ്രവര്‍ത്തനസജ്ജമാകും


Image result for karipur airport

കരിപ്പൂര്‍: മലബാര്‍ മേഖലയുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തി കൂടുതല്‍ സൗകര്യങ്ങളും അധികം വിമാനസര്‍വീസുകളുമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിലില്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. 85.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച അന്താരാഷ്ട്ര ടര്‍മിനലും വിമാനത്താവള റണ്‍വെയുമാണ് ഏപ്രിലില്‍ യാഥാര്‍ത്ഥ്യമാവുക. റണ്‍വെ വിപുലീകരണത്തിനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഭാഗികമായി ഒഴിവാക്കിയിരുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍കാല ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ക്കായി വിമാനകമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എത്തിഹാദ് എയര്‍വെയ്‌സ്, ജെറ്റ് എയര്‍, സ്‌പൈസ് ജെറ്റ് എന്നിവയാണ് പുതിയ സര്‍വീസുകള്‍ക്ക് ശ്രമം നടത്തുന്നത്. സ്‌പൈസ് ജെറ്റ് ദുബൈ സര്‍വീസ് വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആഴ്ചയില്‍ മൂന്നു പുതിയ സര്‍വീസെങ്കിലും വേണമെന്നാണ് സ്‌പൈസ് ജെറ്റിന്റെ ആവശ്യം. അതേസമയം അബുദാബിയിലേക്കും യുഎഇയിലേക്കും സര്‍വീസ് ആരംഭിക്കാനാണ് എത്തിഹാദിന്റെ ശ്രമം. എന്നാല്‍ സര്‍വീസ് നിയന്ത്രണത്തെത്തുടര്‍ന്ന് കുറക്കേണ്ടി വന്ന അല്‍ഐന്‍, റാസല്‍ഖൈമ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നീക്കം നടത്തുന്നത്. കൂടാതെ ഷാര്‍ജ, ദുബൈ, അബുദാബി മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസ് നേടാനും എയര്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.