വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതയും കഴിവും അളക്കാനുള്ള പരീക്ഷ നടത്താനുള്ള നടപടിയുമായി കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി. ആദ്യ ഘട്ടത്തില്‍ ഏതൊക്കെ തസ്‍തികകളിലേക്കാണ് ഇത്തരമൊരു നിബന്ധന
കൊണ്ടുവരേണ്ടതെന്ന കാര്യത്തില്‍ നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വിദേശത്തുള്ള കുവൈത്ത് എംബസികളുടെ സഹകരണത്തോടെ പ്രവാസികള്‍ക്ക് അവരവരുടെ രാജ്യത്തു വെച്ചുതന്നെ ആദ്യഘട്ട പരീക്ഷ നടത്താനാണ് പദ്ധതി. പുതിയ പ്രവാസികളുടെ റിക്രൂട്ട്മെന്റിനായി ഫലപ്രദമായ ഒരു സംവിധാനത്തിന് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. നിശ്ചിത തസ്‍തികകളിലേക്കായിരിക്കും ഇത്തരം യോഗ്യതാ പരീക്ഷകളെന്നും അത് പ്രവാസികളെ കുവൈത്തിലേക്ക് അയക്കുന്ന രാജ്യങ്ങളില്‍ വെച്ചുതന്നെ നടത്തുമെന്നും പറയുന്നു. അതേസമയം പരീക്ഷകള്‍ക്ക് തിയററ്റിക്കല്‍, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ടാവും. പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രവാസി കുവൈത്തില്‍ എത്തിയ ശേഷമായിരിക്കും നടത്തുക.
ആദ്യ ഘട്ടത്തില്‍ 20 തസ്‍തികകളിലേക്കാണ് പുതിയ രീതിയിലെ പരീക്ഷകള്‍ നടപ്പാക്കുക. ഇതിന് പുറമെ എഞ്ചിനീയറിങ് മേഖലയിലെ 71 തസ്‍തികകളിലേക്കുള്ള പരീക്ഷകള്‍ നടത്താന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‍സിന്റെ കീഴില്‍ പ്രത്യേക സെന്റര്‍ തയ്യാറാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചാല്‍ ഈ സെന്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ സന്നദ്ധമാണെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായുള്ള ചര്‍ച്ചകളില്‍, കുവൈത്ത് സൊസൈറ്റ് ഓഫ് എഞ്ചിനീയേഴ്സ് അറിയിച്ചിട്ടുണ്ട്
ആദ്യഘട്ടത്തില്‍ പുതിയ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്കായിരിക്കും പരീക്ഷ നടത്തുകയെന്നും ഇതിന്റെ അനുഭവം പരിശോധിച്ച ശേഷം പിന്നീട് പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവരിലേക്ക് കൂടി പരീക്ഷകള്‍ വ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154
