വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 9 November 2022

ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിലും കൂട്ടപിരിച്ചുവിടൽ; 11,000 ജീവനക്കാരെ ഒഴിവാക്കി

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

വാഷിങ്ടൺ: മെറ്റയിൽ നിന്നും 11,000 ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതികരണവുമായി സി.ഇ.ഒ മാർക്ക് സൂക്കർബർഗ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണുണ്ടായത്.

13 ശതമാനം ജീവനക്കാരെയാണ് ഒഴിവാക്കിയത്. പുതിയ നിയമനങ്ങൾക്ക് കമ്പനി നിയന്ത്രണവും ഏർപ്പെടുത്തിയിരിന്നു. സാമ്പത്തിക വർഷത്തിലെ ഈ പാദത്തിൽ കമ്പനി ഇതുവരെ പുതിയ നിയമനങ്ങളൊന്നും നടത്തിയിട്ടില്ല.

മെറ്റയെടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്ന് സി.ഇ.ഒ സൂക്കർബർഗ് പറഞ്ഞു. തീരുമാനം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് അറിയാം. പിരിച്ചുവിടൽ നടപടിമൂലം ജോലി നഷ്ടമായവരോട് ക്ഷമ ചോദിക്കുകയാണെന്നും സൂക്കർബർഗ് പറഞ്ഞു.

മെറ്റയുടെ ഓഹരികൾ 71 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക വർഷത്തിന്റെ നിരവധി പാദങ്ങളിൽ മോശം പ്രകടനമാണ് മെറ്റ നടത്തിയത്. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ഇടിവുണ്ടായിരുന്നു. കോവിഡിന് ശേഷം വരുമാനത്തിൽ വലിയ വർധനയുണ്ടാവുമെന്നായിരുന്നു സൂക്കർബർഗ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ആഗോള സമ്പദ്‍വ്യവസ്ഥയിലെ ഇടിവ്, മത്സരം വർധിച്ചത്, പരസ്യവരുമാനത്തിലെ ഇടിവ് എന്നിവയെല്ലാം കമ്പനിക്ക് തിരിച്ചടിയാവുകയായിരുന്നു.

-------

നിങ്ങൾ സൗദിയിലാണോ

നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ 

എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154