വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
തബൂക്ക് - തബൂക്ക് പ്രിൻസ് സുൽത്താൻ ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ഷാർജയിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചു. പ്രതിവാരം മൂന്നു സർവീസുകൾ വീതമാണ് തബൂക്കിൽനിന്ന് ഷാർജയിലേക്കുള്ളത്. തബൂക്കിൽ വിനോദ സഞ്ചാര,
സാമ്പത്തിക മേഖലകളിൽ വളർച്ച ലക്ഷ്യമിട്ടു കൂടിയാണ് ഷാർജ സർവീസുകൾ ആരംഭിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലുള്ള തുടർച്ചയായ വളർച്ചയുമായി ഒത്തുപോകാൻ ലക്ഷ്യമിട്ട് മതാറാത്ത് ക്ലസ്റ്റർ-2 കമ്പനി സൗദിയിൽ എയർപോർട്ട് ശൃംഖല വികസിപ്പിക്കാൻ ശ്രമിച്ചുവരുന്നതായി തബൂക്ക് എയർപോർട്ട് ഡയറക്ടർ മാസിൻ അൽഅസീരി പറഞ്ഞു.വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വ്യോമയാന മേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനും വികസിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നു. സൗദിയിലെ നിരവധി നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും തബൂക്ക് എയർപോർട്ടിൽ നിന്ന് ഇപ്പോൾ സർവീസുകളുണ്ട്. ഏഴു പ്രാദേശിക, വിദേശ വിമാന കമ്പനികൾ തബൂക്ക് എയർപോർട്ട് ഉപയോഗിക്കുന്നു. തബൂക്ക് എയർപോർട്ടിൽ നിന്ന് കൂടുതൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നതായും മാസിൻ അൽഅസീരി പറഞ്ഞു
-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154