വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 August 2017

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് നാളെ (4-08-017) തുടക്കം



ലണ്ടന്‍: കായിക ലോകത്തിന്റെ ആവേശവും ആരവും ഇനി ലണ്ടനിലെ ട്രാക്കുകള്‍ക്കൊപ്പം. ചരിത്രം കുറിക്കുന്ന നിമിഷങ്ങളുമായി ലോക അത്‌ലറ്റിക് മീറ്റിന് ഇന്ന് ട്രാക്കുണരുമ്പോള്‍  ലോകം ഒന്നടങ്കം കാത്തിരിക്കുന്നത് ഇതിഹാസ താരങ്ങളായ ഉസൈന്‍ ബോള്‍ട്ടിന്റെയും മോ ഫറയുടെയും വിടവാങ്ങള്‍ മല്‍സരം കാണാനാണ്. കാല്‍തൊട്ട ട്രാക്കുകളിലെല്ലാം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച രണ്ട് ഇതിഹാസങ്ങളും ലണ്ടനിലും വിസ്മയം രചിച്ച് യാത്ര പറയുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.
അമേരിക്കയുടെ ഏകാധിപത്യം
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ അമേരിക്കയുടെ ആധിപത്യം ഇത്തവണയും ആവര്‍ത്തിച്ചേക്കും. ലണ്ടനില്‍ 16ാമത് ലോക ചാംപ്യന്‍ഷിപ്പിന് ദീപശിഖ ഉയരുമ്പോള്‍ അതില്‍ 12 തവണയും ചാംപ്യന്‍ പട്ടം അമേരിക്കയ്‌ക്കൊപ്പമായിരുന്നു. 2015ല്‍ നടന്ന ബെയ്ജിങ് ലോക ചാംപ്യന്‍ഷിപ്പില്‍ 205 മെഡലുകളാണ് അമേരിക്ക വാരിക്കൂട്ടിയത്. 1983 മുതല്‍ 2015 അത്‌ലറ്റിക് മീറ്റ് വരെ അമേരിക്ക സ്വന്തമാക്കിയത് 323 മെഡലുകളാണ്. ഇതില്‍ 143 സ്വര്‍ണവും 96 വെള്ളിയും 84 വെങ്കലവും ഉള്‍പ്പെടും. രണ്ടാം സ്ഥാനത്തുള്ള റഷ്യയുടെ അക്കൗണ്ടില്‍ ആകെയുള്ളത് 170 മെഡലുകള്‍.
ബോള്‍ട്ടിന്റെ അവസാന മല്‍സരം
ഉസൈന്‍ ബോള്‍ട്ടെന്ന ഇതിഹാസം തന്റെ അവസാന മല്‍സരത്തിനിറങ്ങും മുമ്പ് തന്നെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബോള്‍ട്ടിന്റെ വേഗതയോട് കിടപിടിക്കാന്‍ പോന്ന മികച്ച ഒരു പ്രകടവും അടുത്തിടയ്‌ക്കൊുന്നും ട്രാക്കില്‍ പിറന്നിട്ടില്ല. ബോള്‍ട്ടിന്റെ വേഗ കരിയറില്‍ ഒപ്പം നിന്നത് 23 സ്വര്‍ണ മെഡലുകളും അഞ്ച് വെള്ളിമെഡലും. 100മീറ്ററിലും 200 മീറ്ററിലും ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായ ബോള്‍ട്ടിന്റെ ചരിത്ര സമയം 100 മീറ്ററില്‍ പിറന്ന 9.58 സെക്കന്റാണ്്. ഒളിംപിക്‌സില്‍ എട്ട് സ്വര്‍ണമെഡലും ലോക ചാംപ്യന്‍ഷിപ്പില്‍ 11 സ്വര്‍ണ മെഡലുമാണ് ബോള്‍ട്ട് സ്വന്തം പേരിനൊപ്പം ചേര്‍ത്തിട്ടുള്ളത്. ഇത്തവണ 200 മീറ്ററില്‍ ബോള്‍ട്ട് പങ്കെടുക്കുന്നില്ല. 100 മീറ്ററിലും 4-100 മീറ്റര്‍ റിലേയിലുമാണ് ബോള്‍ട്ട് മല്‍സരിക്കുക.
100 മീറ്ററിലും 200 മീറ്ററിലും തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സിലും സ്വര്‍ണം നേടുന്ന ഏക താരമാണ് ബോള്‍ട്ട്. 4-100 മീറ്റര്‍ റിലേയിലും മൂന്ന് തവണയും സ്വര്‍ണം അണിഞ്ഞ ബോള്‍ട്ട് ‘ട്രിപ്പിള്‍ ട്രിപ്പിള്‍’എന്ന നേട്ടവും സ്വന്തമാക്കി.  2013 ജൂലൈയില്‍ റഷ്യയിലെ മോസ്‌ക്കോയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണമെഡളുകള്‍ നേടിയതോടെ ലോക ചാംപ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന റെക്കോഡും ബോള്‍ട്ടിന്റെ പേരിനൊപ്പം നിന്നു.
ആഗസ്ത് മാസം പൊതുവേ ബോള്‍ട്ടിന്റെ രാശി മാസംകൂടിയാണ്. കാരണം ബോള്‍ട്ടിന്റെ റെക്കോഡ് 100 മീറ്റര്‍ സമയം പിറന്നതും  200 മീറ്ററിലെ റെക്കോഡ് സമയം പിറന്നതും ആഗസ്ത് മാസത്തിലാണ്. റിലേയിലെ ബോള്‍ട്ടിന്റെ മികച്ച സമയവും ആഗസ്ത് മാസത്തിലാണ്. അതിനാല്‍ തന്നെ ഈ ആഗസ്തിലും മറ്റൊരു ചരിത്രം രചിച്ചുകൊണ്ട് തന്നെ ബോള്‍ട്ട് പടിയിറങ്ങുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ദീര്‍ഘദൂരത്തിന്റെ രാജകുമാരന്‍ ഫറ
ദീര്‍ഘദൂര ഓട്ടത്തില്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ബ്രിട്ടണ്‍ താരം മോ ഫറയും ലണ്ടനിലെ മല്‍സരത്തിന് ശേഷം വലിയ ടൂര്‍ണമെന്റുകളിലില്‍ നിന്ന് വിടപറയും . 5000, 10,000 മീറ്ററുകളില്‍ കഴിഞ്ഞ രണ്ട് ലോക ചാംപ്യന്‍ഷിപ്പുകളിലും രണ്ട് ഒളിംപിക്‌സുകളിലും ഡബിള്‍ സ്വര്‍ണം കൊയ്ത ഫറ സ്വന്തം നാട്ടില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലും മികവ് ആവര്‍ത്തിക്കാനുറച്ചാവും ഇറങ്ങുക. ഫിന്‍ലന്‍ഡുകാരന്‍ ലാസെ വിരെന് ശേഷം രണ്ട് ഒളിംപിക്‌സുകളില്‍ 5000,10,000 മീറ്ററില്‍ സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യ താരമാണ് ഫറ. മൂന്ന് ലോക ചാംപ്യന്‍ഷിപ്പുകളില്‍ നിന്നായി അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും ഫറ തന്റെ അക്കൗണ്ടിലെത്തിച്ചു. ലണ്ടന് ശേഷം ബെര്‍മിങ്ങാം, സൂറിച്ച് മീറ്റുകളില്‍ പങ്കെടുത്ത ശേഷമേ ഫറ തന്റെ ഔദ്യോഗിക വിടപറയല്‍ നടത്തൂ.