മാഡ്രിഡ്: ലോക ഔഡി കപ്പ് ഫുട്‌ബോള്‍ കിരീടം അതല്റ്റികോ മാഡ്രിഡിന്. ഫൈനലില്‍ ലിവര്‍പൂളിനെ 5-4 ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തളച്ചാണ് അത്‌ലറ്റികോ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്. കളിയുടെ നിശ്ചിത സമയത്ത് ഇരു കൂട്ടരും ഓരോ ഗോളുകള്‍ വീതം നേടി തുല്യത പുലര്‍ത്തിയതോടെയാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഒന്നാം പകുതി അത്‌ലറ്റിക്കോയ്ക്ക്
ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ സെമിയില്‍ പൂട്ടിക്കെട്ടി ഫൈനലിലേക്ക് ടിക്കറ്റെടുത്ത ലിവര്‍പൂളിനെ ഭാഗ്യം തുണച്ചില്ല. ആദ്യാവസാന വരെ പൊരുതി കളിച്ചെങ്കിലും വിജയം കപ്പിനും ചുണ്ടിനുമിടയില്‍ വിട്ടുകൊടുക്കേണ്ടി വന്നു. 4-2-3-1 ശൈലിയില്‍ കളത്തിലിറങ്ങിയ ലിവര്‍പൂളിനെ തളക്കാന്‍ 4-4-2 ശൈലിയാണ് അത്‌ലറ്റികോ മാഡ്രിഡ് പുറത്തെടുത്തത്. ഒന്നാം പകുതിയില്‍ വ്യക്തമായ ആധിപത്യം അത്‌ലറ്റിക്കോയ്ക്കായിരുന്നു. ഇരു കൂട്ടരും മികച്ച പല നീക്കങ്ങളും പുറത്തെടുത്തെങ്കിലും ആദ്യം അക്കൗണ്ട് തുറന്നത് അത്‌ലറ്റിക്കോയാണ്. 33ാം മിനിറ്റില്‍ കെയ്ഡി ബെയറാണ് അത്‌ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. ഒന്നാം പകുതി പിരിയുമ്പോള്‍ ഒരു ഗോളിന്റെ മുന്‍തൂക്കവും അത്‌ലറ്റിക്കോയ്‌ക്കൊപ്പമായിരുന്നു.
ആവേശം നിറഞ്ഞ രണ്ടാം പകുതിയില്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപ് ലിവര്‍പൂള്‍ നിരയില്‍ സബ്സ്റ്റിറ്റിയൂട്ടിനെ കളത്തിലിറക്കി തന്ത്രം മെനഞ്ഞു. എട്ട് തവണ സബ്സ്റ്റിറ്റിയൂട്ടിനെ പരീക്ഷിച്ച ക്ലോപിന്റെ തന്ത്രം 83ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 83ാം മിനിറ്റില്‍ വീണ്ടുകിട്ടിയെ പെനല്‍റ്റിയെ റോബര്‍ട്ടോ ഫിര്‍മിനോ ലക്ഷ്യം പിഴക്കാതെ വലയിലാക്കുകയായിരുന്നു. പിന്നീടുള്ള മിനിറ്റുകളില്‍ ഇരു കൂട്ടരും വിജയ ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നിശ്ചിത സമയത്ത് 1-1 തുല്യത പുലര്‍ത്തിയതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു
കൂടുതല്‍ സമയം പന്ത് കൈവശം വച്ച് കളിച്ചത് ലിവര്‍പൂളായിരുന്നു. 56 ശതമാനം സമയത്തും പന്ത് കൈയടക്കിവച്ച ലിവര്‍പൂള്‍ അഞ്ച് തവണ അത്‌ലറ്റികോ ഗോള്‍ പോസ്റ്റിനടത്തുത്തേക്ക് പന്തെത്തിച്ചെങ്കിലും ഷോട്ട് തൊടുത്തത് ഒരു തവണ മാത്രമാണ്. അതേ സമയം 44 ശതമാനം പന്തടക്കം കാട്ടിയ അത്‌ലറ്റികോ മൂന്ന് തവണ ലിവര്‍പൂള്‍ ഗോള്‍മുഖത്തേക്ക് ഷോട്ടടിച്ചു. ഫ്രീ കിക്കിലും കോര്‍ണര്‍ കിക്കിലുമെല്ലാം ഇരു ടീമുകളും തുല്യത പുലര്‍ത്തി.

ഇഞ്ചോടിഞ്ച് പൊരുതി ഷൂട്ടൗട്ട്
ഷൂട്ടൗട്ടില്‍ ആദ്യ കിക്കാനെത്തിയ ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയുടെ കാലുകള്‍ക്ക് ഉന്നം പിഴച്ചില്ല. ലിവര്‍പൂള്‍ 1-0ന് മുന്നില്‍. മറുപടിയ്ക്കായി എത്തിയ അത്‌ലറ്റിക്കോയുടെ സൂപ്പര്‍ താരം അന്റോണിയോ ഗ്രിസ്മാന്‍ അപകടം വരുത്താതെ പന്ത് വലയിലാക്കി. 1-1. എന്നാല്‍ ലിവര്‍പൂളിനായി രണ്ടാം കിക്കെടുക്കാനെത്തിയ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന് ലക്ഷ്യം പിഴച്ചു. എന്നാല്‍ രണ്ടാം കിക്കെടുത്ത അത്‌ലറ്റിക്കോയുടെ ടോറസ് പന്ത് കൃത്യമായി വലയിലെത്തിച്ചതോടെ 2-1ന് അത്‌ലറ്റികോ മുന്നില്‍. ലിവര്‍പൂളിനായി ഓര്‍ഗിയും കെന്റും മാര്‍ക്കോ ഗുര്‍ജിക്കും ലക്ഷ്യം കണ്ടപ്പോള്‍ ഗാബിയും നിക്കോളാസ് ഗെയ്റ്റനും ഫിലിപ്പ് ലൂയിസും അത്‌ലറ്റിക്കോയ്ക്കായി വലകുലുക്കി. 5-4ന് പെല്‍റ്റി ഷൂട്ടൗട്ട് അത്‌ലറ്റിക്കോയ്‌ക്കൊപ്പം.