വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 29 August 2017

മാങ്ങാനത്തെ കൊലപാതകം : മൃതദേഹം തിരിച്ചറിഞ്ഞു; കുപ്രസിദ്ധ ഗുണ്ടയും ഭാര്യയും അറസ്റ്റില്‍

Image result for murder images

കോട്ടയം: മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയില്‍ റോഡരികിലെ ചാക്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി മലകുന്നം സ്വദേശിയും ആനപാപ്പാനുമായ സന്തോഷാ(40)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട എ ആര്‍ വിനോദ്കുമാര്‍ എന്ന കമ്മല്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സന്തോഷിന്റെ തല ഇന്നലെ രാവിലെ മാങ്ങാനം മക്രോണി പാലത്തിനു സമീപത്തെ തോട്ടില്‍നിന്നാണ് പോലിസ് കണ്ടെത്തിയത്. സന്തോഷിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യന്ത്രവാള്‍ ഉപയോഗിച്ച് അറുത്തുമുറിക്കുകയായിരുന്നുവെന്ന് പ്രതികള്‍ പോലിസിനോടു സമ്മതിച്ചു. }ഞായറാഴ്ച രാവിലെ 10 മണിയോടെ കോട്ടയം- കറുകച്ചാല്‍ റോഡില്‍ മാങ്ങാനം കലുങ്കിനു സമീപത്താണ് മൂന്നു ചാക്കുകളിലാക്കിയ നിലയില്‍ തലയില്ലാത്ത മൃതദേഹം കണ്ടത്. അതിരൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസിയാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ മൃതദേഹത്തിന്റെ കാലുകള്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു പോലിസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് മുമ്പ് നിരവധി പോക്കറ്റടി കേസുകളില്‍ പ്രതിയായ സന്തോഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് പോലിസിന് വിവരം ലഭിച്ചത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലിസ്, സന്തോഷിന്റെ നമ്പറില്‍ ഏറ്റവും അവസാനമായി വിളിച്ചിരുന്നത് കമ്മല്‍ വിനോദിന്റെ ഭാര്യ കുഞ്ഞുമോളെയാണെന്നു കണ്ടെത്തി. തുടര്‍ന്ന് വിനോദിനെയും ഭാര്യയെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിനോദും കുഞ്ഞുമോളും മുട്ടമ്പലം നഗരസഭാ കോളനിയിലാണ് താമസിച്ചിരുന്നത്. വീടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 2017 ഫെബ്രുവരിയില്‍ വിനോദ് അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ വിനോദ് ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. തുടര്‍ന്ന് ഇരുവരും മാസങ്ങളോളം ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇതെച്ചൊല്ലി നേരത്തേ വിനോദും സന്തോഷും തര്‍ക്കമുണ്ടായിരുന്നു