വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 29 August 2017

മ്യാന്‍മറില്‍ കൂട്ടക്കുരുതി, പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 800ലേറെ റോഹിന്‍ഗ്യകള്‍ കൊല്ലപ്പെട്ടു

യാങ്കൂണ്‍: സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്കു പലായനം ചെയ്യാന്‍ ശ്രമിക്കുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തിയ വെടിവയ്പിലും സംഘര്‍ഷത്തിലും പിഞ്ചുകുഞ്ഞുങ്ങളടക്കം എണ്ണൂറോളം പേര്‍ മരിച്ചതായി റിപോര്‍ട്ടുകള്‍. യാതൊരു വിവേചനവുമില്ലാതെ സൈന്യം ഇവര്‍ക്കുനേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍.
സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരക്കണക്കിനു റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തുകൊണ്ടിരിക്കുകയാണ് . മ്യാന്‍മറില്‍നിന്നു ബംഗ്ലാദേശിലേക്ക് കടക്കുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ അതിര്‍ത്തിപ്രദേശമായ ഖുംധും മേഖലയില്‍ മ്യാന്‍മര്‍ സൈന്യം നിരവധി തവണ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.
അതേസമയം, ബംഗ്ലാദേശിലേക്കു കടക്കാന്‍ ശ്രമിക്കുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ട്ടുണ്ട്.
മേഖലയില്‍നിന്നു നിരവധി സിവിലിയന്‍മാരെ കുടിയൊഴിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പോലിസ്, സൈനിക കേന്ദ്രങ്ങളെ സായുധസംഘങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഈ ആക്രമണമെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.
വെള്ളിയാഴ്ച  ഉടലെടുത്ത സംഘര്‍ഷത്തില്‍ 98 പേര്‍ മരിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 12 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം പറയുന്നത്. അറാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി കഴിഞ്ഞദിവസം പോലിസ് ഔട്ട്‌പോസ്റ്റുകളില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍മരിച്ചതായാണ് മ്യാന്‍മര്‍ അധികൃതര്‍ പറയുന്നത്. അര്‍സയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച്  ‘തീവ്രവാദത്തിനെതിരെ’ യുദ്ധം പ്രഖ്യാപിച്ച സെന്യം മോങ്‌ദോ,ബുത്തിദോങ് റാത്തേദോങ് പട്ടണങ്ങള്‍ വളഞ്ഞിരിക്കുകയാണ്. എട്ടുലക്ഷത്തിലേറെപ്പേരാണ് ഇവിടെ പാര്‍ക്കുന്നത്. ഇവിടെ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ആളുകള്‍ അടുത്തിടെയുണ്ടായ നടപടികളില്‍ വീടൊഴിഞ്ഞു പോകേണ്ടി വന്നിട്ടുണ്ടെന്നാണ് റോഹിന്‍ഗ്യന്‍ ആക്ടിവിസ്റ്റും ബ്ലോഗ്ഗറുമായ റോ നയ് സാന്‍ ല്വിന്‍ പറയുന്നത്. പള്ളികളും മദ്രസകളും ഉള്‍പ്പടെ നശിപ്പിച്ചതായും ആയിരക്കണക്കിന് മുസ്ലീംകള്‍ ഭക്ഷണവും പാര്‍പ്പിടവുമില്ലാതെ അലയുകയാണെന്നും സാന്‍ല്വിന്‍ പറഞ്ഞു