ആന്‍ഡ് പബഌക് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് ഉപകരണം പുറത്തിറക്കിയത്. അനധികൃത ഹാജിമാരെ കണ്ടെത്താന്‍ പുറത്തിറക്കിയ മൊബൈല്‍ വിരലടയാള ഉപകരണം.
മക്ക: അനധികൃതമായി ഹജ്ജിനെത്തുന്നവരെ പിടികൂടുന്നതിനായി പുതിയ സംവിധാനം ആരംഭിച്ചു. കയ്യില്‍ കൊണ്ട് നടക്കാവുന്ന തരത്തിലുള്ള ഉപകരണം ഉപയോഗിച്ച് ഏതു സ്ഥലത്തു നിന്നും ആളുകളുടെ വിരലടയാളം പരിശോധിച്ച് അനധികൃതമായാണോ ഹജ്ജിനെത്തിയതെന്നു ഉടനടി കണ്ടെത്താനാകും.
വിരലടയാളം സ്‌കാന്‍ ചെയ്താല്‍ ഉടന്‍ തന്നെ അവരുടെ മുഴുവന്‍ വിവരങ്ങളും അറിയിക്കുന്ന ഉപകരണത്തില്‍ ഹജ്ജിനെത്തിയത് അനധികൃതമായാണോ ശരിയായ മാര്‍ഗ്ഗം മുഖേനയാണോ എന്ന് വ്യക്തമാകും. ഇത്തരത്തില്‍ ആളുകളെ കണ്ടെത്തിയാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ ഹജ്ജ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെങ്കിലും പാസ്‌പോര്‍ട്ട് പോലെയുള്ള രേഖകള്‍ അധികൃതരുടെ കയ്യില്‍ സൂക്ഷിച്ചായിരിക്കും ഹജ്ജ് പൂര്‍ത്തീകരണം അനുവദിക്കുക.
അനധികൃതമായി ഹജ്ജിനെത്തരുതെന്ന അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ നുഴഞ്ഞു കയറി ഹജ്ജിനെത്തുന്നത് നേരത്തെ ശക്തമായിരുന്നെങ്കിലും ശക്തമായ ശിക്ഷകള്‍ പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ ഇത്തരം പ്രവണതക്ക് കുറവ് വന്നിട്ടുണ്ട്. എങ്കിലും ഇപ്പോഴും ചിലര്‍ ഇത്തരത്തില്‍ വളഞ്ഞ വഴികള്‍ തേടുന്നുണ്ട്. ഹജ്ജിനെത്തുന്നവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് അനധികൃത ആളുകളെ അധികൃതര്‍ തടയുന്നത്. ഇത്തരം ആളുകള്‍ പിടിക്കപ്പെട്ടാല്‍ വിദേശികളാണെങ്കില്‍ തടവും നാട് കടത്തലും പിഴയുമാണ് കാത്തിരിക്കുന്നത്. നാഷണല്‍ ആന്‍ഡ് പബഌക് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് ഉപകരണം പുറത്തിറക്കിയത്.