വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 29 August 2017

വിദേശ ചരക്കുകപ്പല്‍ മല്‍സ്യബന്ധന ബോട്ടിലിടിച്ചു രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത കേസില്‍ കുറ്റപത്രം നല്‍കും

കൊച്ചി: വിദേശ ചരക്കുകപ്പല്‍ മല്‍സ്യബന്ധന ബോട്ടിലിടിച്ചു രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം നല്‍കും. പാനമ രജിസ്‌ട്രേഷനുള്ള ആംബര്‍ എല്‍ കപ്പലാണ്—ജൂണ്‍ പത്തിന് കൊച്ചി തീരത്ത് നിന്നും മല്‍സ്യബന്ധനത്തിനു പോയ കാര്‍മല്‍ മാത എന്ന ബോട്ടിലിടിച്ചത്. ബോട്ടിലുണ്ടായിരുന്ന 11 പേരെ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഒരു മാസത്തിനകം നല്‍കുമെന്ന് തീരദേശ പോലിസ് സിഐ ടി എം വര്‍ഗീസ് അറിയിച്ചു. അപകടമുണ്ടാക്കിയ കപ്പല്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നാവികസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. കപ്പല്‍ ഇപ്പോള്‍ പുറംകടലില്‍ സേനകളുടെ കാവലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. കപ്പല്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇവരിപ്പോള്‍ ഐലന്റിലെ ഹോട്ടലിലാണ് താമസം. കൊച്ചി വിടരുതെന്നും എല്ലാ തിങ്കളാഴ്ചയും കൊച്ചി തീരദേശ പോലിസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അലക്ഷ്യമായി കപ്പലോടിക്കല്‍, ജീവന്‍ അപകടപ്പെടുത്തല്‍, നാശനഷ്ടം വരുത്തല്‍ എന്നിവയ്ക്കാണ് കേസെടുത്തിട്ടുള്ളത്. മര്‍ക്കന്റൈല്‍ മറൈന്‍ ഡിപാര്‍ട്ട്‌മെന്റ് (എംഎംഡി) കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ആംബര്‍ എല്‍ ആണ് അപകടത്തിനു കാരണമായതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോലിസിന്റെ കുറ്റപത്രത്തിലും ഈ റിപോര്‍ട്ട് ചേര്‍ത്തിട്ടുണ്ട്. തോപ്പുംപടി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുക. അതേസമയം, കപ്പലില്‍ ഭക്ഷണവും വെള്ളവും തീര്‍ന്നുവെന്നും ജീവനക്കാര്‍ ദുരിതത്തിലാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പോലിസ് വ്യക്തമാക്കി. ക്യാപ്റ്റന്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കപ്പലുടമ കൊച്ചിയിലെ കപ്പല്‍ ഏജന്റ് വഴി ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും എത്തിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു.