ന്യൂഡല്‍ഹി: സ്വകാര്യത മൗലികവകാശം തന്നെയാണെന്നും പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗംതന്നെയാണതെന്നും സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഐകകണ്‌ഠേനയാണ് ഇക്കാര്യത്തില്‍ തീര്‍പ്പുകല്‍പിച്ചത്. ജസ്റ്റിസ് ജെ ചലമേശ്വര്‍ ആണ് ചരിത്രപരമായ വിധിപ്രസ്താവം നടത്തിയത്.
സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954 മാര്‍ച്ച് 15ന് എം.പി.ശര്‍മ കേസില്‍ എട്ടംഗ ബെഞ്ചും, 1962 ഡിസംബര്‍ 18ന് ഖടക് സിങ് കേസില്‍ ആറംഗ ബെഞ്ചും പുറപ്പെടുവിച്ച വിധികള്‍ ഇതോടെ അസാധുവാകും. ആധാര്‍ ഉള്‍പ്പടെയുള്ള പദ്ധതികളുടെ സാധുതയെയും വിധി ബാധിച്ചേക്കും.
ആധാറിന്റെ നിയമസാധുത പരിശോധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വകാര്യതാ വിഷയം ഒമ്പതംഗ ബെഞ്ചിന് വിട്ടത്.
ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍, ജസ്റ്റിസുമാരായ ജെ ചലമേശ്വര്‍, എസ് എ ബോബ്‌ഡെ, ആര്‍ കെ അഗ്രവാള്‍, റോഹിന്‍ടണ്‍ നരിമാന്‍, ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കോള്‍, എസ് അബ്ദുല്‍ നസീര്‍, എ എം സപറെ എന്നിവരടങ്ങിയ ഒമ്പതംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പൗരന്‍മാരുടെ സ്വകാര്യത ഭരണഘടനാപരമായ അവകാശമല്ലെന്ന് കേസില്‍ അറ്റോര്‍ണി ജനറലായിരുന്ന മുകുള്‍ റോത്തഗി വാദിച്ചിരുന്നു.