ഓരോ മനുഷ്യനെയും യുവാവാക്കുന്നതും വയസനാക്കുന്നതും മുഖമോ, മുടിയോ ശരീരമോ ഒന്നുമല്ല, ചര്‍മമാണ്
ചെറുപ്പമായി ഇരിക്കാന്‍ എന്നും എല്ലാര്‍ക്കും ഇഷ്ടമാണ്. അതിനായി നാം എന്തിനും തയ്യാറുമാണ്. ഓരോ മനുഷ്യനെയും യുവാവാക്കുന്നതും വയസനാക്കുന്നതും മുഖമോ, മുടിയോ ശരീരമോ ഒന്നുമല്ല, ചര്‍മമാണ്. ആ ചര്‍മം ബുദ്ധിപൂര്‍വം സംരക്ഷിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കാന്‍ കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല. എന്തുകഴിക്കുന്നു, എവിടെ പോകുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതെല്ലാം ചര്‍മത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ചര്‍മസംരക്ഷണത്തിനായി അത്യാവശ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.
മിക്ക സണ്‍ സ്‌കീന്‍ ക്രീമുകളിലും വിറ്റാമിന്‍ 'സി'യോ 'ഇ'യോ അടങ്ങിയിട്ടുണ്ട്. പുറമേ പുരട്ടുന്നതിനുപകരം ഈ വിറ്റാമിനുകള്‍ അടങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാലോ? തിളങ്ങുന്ന ചര്‍മമായിരിക്കും കിട്ടുക. ചര്‍മം ചുക്കിച്ചുളിയുന്നത് ഒഴിവാക്കാനും ഈ വിറ്റാമിനുകള്‍ക്ക് സാധിക്കും. സെലീനിയം എന്ന ധാതു അടങ്ങുന്ന ഭക്ഷണം കഴിക്കുന്നതും ചര്‍മത്തിന് നല്ലതാണ്. മീന്‍, സുര്യകാന്തിക്കുരു, ഓട്സ്, ലിവര്‍ എന്നിവയിലെല്ലാം സെലീനിയം ധാരാളമായി അടങ്ങീടുണ്ട്.
ശുദ്ധമായ കുടിവെള്ളം പോലെ നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കുന്ന വസ്തു വേറെയില്ല. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുവഴി ചുളിവുകളെ ദൂരെനിര്‍ത്താന്‍ കഴിയും. ശരീരത്തിലെ കോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങളെത്തിക്കാനും ടോക്സിനുകളെ പുറന്തള്ളാനുമൊക്കെ കുടിവെള്ളത്തിനു സാധിക്കു. വെള്ളം രക്തയോട്ടവും വര്‍ധിപ്പിക്കും, അതു നിങ്ങളുടെ ചര്‍മ്മത്തിന്റെ തിളക്കമേറ്റുകയും ചെയ്യും. ഒരുദിവസം എട്ടു മുതല്‍ പത്തു ഗല്‍സ് വെള്ളമെങ്കിലും കുടിച്ചാലേ ഇതൊക്കെ സാധ്യമാകൂ.
തണുത്ത കാലാവസ്ഥയും ശീതക്കാറ്റും ചര്‍മത്തോട് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ചര്‍മ്മമാകെ വലിഞ്ഞുപിടിക്കാനും മൊരിച്ചിലുണ്ടാകാനും തണുപ്പ് കാരണമാകുന്നു. പകല്‍ മുഴുവന്‍ മോയിസ്ചറൈസര്‍ തേയ്ക്കാന്‍ പ്രത്യേകമോര്‍ക്കണം. ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. കടുത്ത വേനലിലും ചര്‍മത്തിനു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
ഇങ്ങനെയെല്ലാം നോക്കിയാല്‍ ഒരു പരിധിവരെ നമ്മുക്ക് യുവത്വം നിലനിര്‍ത്താനാകും