വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

നവാസിന്റെ പത്‌നി കുല്‍സൂമിന് കാന്‍സര്‍ ; മകള്‍ പ്രചാരണം നടത്തും

Image result for nawaz sharif daughter

ലാഹോര്‍: മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ ബീഗം കുല്‍സൂം നവാസിനുവേണ്ടി മകള്‍ മര്‍യം നവാസ് പ്രചാരണത്തിന് ഇറങ്ങുന്നു. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടത്തിയ പരിശോധനയില്‍ കുല്‍സൂമിന് തൊണ്ടയില്‍ കാന്‍സറാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മകള്‍ പ്രചാരണത്തിന് ഇറങ്ങുന്നത്. ദേശീയ അസംബ്ലി ഉപതിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ മുസ്്‌ലിംലീഗിനുവേണ്ടി ലാഹോറിലാണ് നവാസ് ശരീഫിന്റെ ഭാര്യ മല്‍സരിക്കുന്നത്. പാനമ അഴിമതി കേസുമായി ബന്ധപ്പെട്ട് പാക് സുപ്രിംകോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നവാസ് ശരീഫ് പ്രധാനമന്ത്രി പദവും പാര്‍ലമെന്റ് അംഗത്വവും രാജിവച്ചിരുന്നു. ശരീഫിന്റെ രാജിയെത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് കുല്‍സൂം മല്‍സരിക്കുന്നത്. കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയതിനാല്‍ കുല്‍സൂം നവാസിന്റെ ചികില്‍സ ഉടന്‍ ആരംഭിക്കുമെന്ന് മകള്‍ ട്വിറ്ററില്‍ അറിയിച്ചു.