വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

അല്‍ജസീറ ലേഖകന് ഈജിപ്ത് ചികില്‍സ നിഷേധിക്കുന്നു



ദോഹ: ഈജിപ്തില്‍ തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ മഹ്മൂദ് ഹസയ്‌ന് ചികില്‍സ നിഷേധിക്കപ്പെടുന്നതായി അല്‍ജസീറ. അല്‍ജസീറ റിപോര്‍ട്ടറായ  ഹസയ്ന്‍ 248 ദിവസമായി ഈജിപ്ത് ജയിലില്‍ കഴിയുകയാണ്.  വിദേശരാജ്യങ്ങളില്‍നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് ഈജിപ്തിനെതിരായ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന കുറ്റമാണ് മഹ്മൂദ് ഹസയ്‌നെതിരേ ചുമത്തപ്പെട്ടത്. പരിക്കേറ്റു കൈ ഒടിഞ്ഞെങ്കിലും അദ്ദേഹത്തിനു ചികില്‍സ ലഭ്യമാക്കുന്നതില്‍ ജയിലധികൃതര്‍ അവഗണന തുടരുന്നതായി അല്‍ജസീറ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഹസയ്‌ന് ചികില്‍സ ലഭ്യമാക്കണമെന്ന് അല്‍ജസീറ ആവശ്യപ്പെട്ടു. ചികില്‍സ ലഭിക്കാതെ തുടര്‍ച്ചയായി ജയിലില്‍ കഴിയുന്നതിനാല്‍ തന്റെ പിതാവിന്റെ ശാരീരിക- മാനസിക ആരോഗ്യം മോശമായതായും അദ്ദഹത്തിന് വിഷാദരോഗം ബാധിച്ചതായും മകള്‍ സാഹ്‌റ അറിയിച്ചു. കൈ എക്‌സ്‌റേ പരിശോധനയ്‌ക്കോ സ്‌കാനിങ്ങിനോ വിധേയമാക്കാന്‍പോലും ജയിലധികൃതര്‍ അനുവദിച്ചില്ല. എങ്ങനെയാണ് കൈക്ക് പരിക്കേറ്റതെന്ന് വ്യക്തമല്ലെന്നും അല്‍ജസീറ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് മഹ്മൂദ് ഹസയ്‌നെ ആശുപത്രിയിലേക്കയക്കുന്നത് ജയിലധികൃതര്‍ തടയുന്നത്. ചികില്‍സയ്ക്കായുള്ള ചെലവുകള്‍ വഹിക്കാമെന്ന് അല്‍ജസീറ അധികൃതര്‍ അറിയിച്ചിട്ടുപോലും ജയിലധികൃതര്‍ നിഷേധാത്മക സമീപനം തുടരുന്നുവെന്നും ചാനല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.