വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 21 August 2017

ഹോങ്കോങ് : അറസ്റ്റിനെതിരേ പ്രതിഷേധം

ഹോങ്കോങ്: ജനാധിപത്യ അനുകൂല പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേ ഹോങ്കോങ്ങില്‍ പ്രതിഷേധ റാലി. ജോഷ്വ വോങ് (20), നതാന്‍ ലോ (24), അലെക്‌സ് ചോ (27) എന്നിവരാണ് അറസ്റ്റിലായത്. ഹോങ്കോങ്ങിന് പൂര്‍ണ സ്വാതന്ത്ര്യമാവശ്യപ്പെട്ട്് 2014ല്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിലെ അംഗങ്ങളായ ഇവരെ നിയമവിരുദ്ധമായി സംഘം ചേര്‍ന്നെന്ന കുറ്റത്തില്‍ കോടതി ആറുമുതല്‍ എട്ടുമാസംവരെ തടവിനു ശിക്ഷിച്ചിരുന്നു. അറസ്റ്റിനെതിരായ പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിനുപേര്‍ പങ്കാളികളായി. ബ്രിട്ടിഷ് കോളനിയായ ഹോങ്കോങിനെ 1997ല്‍ ഒരു രാജ്യം രണ്ടു ഭരണവ്യവസ്ഥ എന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയ്ക്ക് കൈമാറുകയായിരുന്നു. പ്രത്യേകം നിയമവ്യവസ്ഥയടക്കം ഹോങ്കോങ്ങിനുവേണമെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, ഇതിനു വിരുദ്ധമായി ഹോങ്കോങിനുമേല്‍ പൂര്‍ണ അധികാരം സ്ഥാപിച്ചുകൊണ്ടുള്ള നിലപാടാണ് ചൈന തുടരുന്നതെന്ന് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു. നഗരത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കാന്‍ ചൈന തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.