വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 28 August 2017

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്‌ : സിന്ധു പൊരുതി വീണു

Image result for sindhu badminton image

ഗ്ലാസ്‌ഗോ: ഇന്ത്യയിലെ കോടാനുകോടി കായിക പ്രേമികളുടെ പ്രാര്‍ഥന വിഫലമായി. ചരിത്ര കിരീടത്തില്‍ മുത്തമിടാനുള്ള പി വി സിന്ധുവിന്റെ അവസരം ചുണ്ടിനരികെ നഷ്ടമായി. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യ ലോക കിരീടത്തിന് വേണ്ടി ഇറങ്ങിയ സിന്ധുവിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏറെ പൊരുതി നിന്ന സിന്ധു ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് കീഴടങ്ങിയത്. ആദ്യ ഗെയിം കൈവിട്ടെങ്കിലും രണ്ടാം ഗെയിമില്‍ ഉജ്വല തിരിച്ചുവരവ് നടത്തിയ താരത്തിന് തുടര്‍ ഗെയിമില്‍ കാലിടറി. സ്‌കോര്‍: 19-21, 22-20, 20-22.കഴിഞ്ഞ റിയോ ഒളിംപിക്‌സിന്റെ സെമി ഫൈനലില്‍ തന്നെ തോല്‍പ്പിച്ച സിന്ധുവിനോടുള്ള മധുരപ്രതികാരം തീര്‍ത്ത ജപ്പാന്‍ താരത്തിന്റെ ആദ്യ ലോക കിരീടമാണിത്. ആദ്യമായാണ് ഒരു ജപ്പാന്‍ താരം ലോക ബാഡ്മിന്റണ്‍ കിരീടം നേടുന്നത്. ലോക റാങ്കിങില്‍ പത്താം റാങ്കുകാരിയാണ് ഒക്കുഹാര. റിയോ ഒളിംപിക്‌സില്‍ സിന്ധുവിനോട് തോറ്റ് വെങ്കലവുമായി മടങ്ങിയ താരം മറ്റൊരു ഇന്ത്യക്കാരിയായ സെയ്‌ന നെഹ്‌വാളിനെ തോല്‍പ്പിച്ചാണ് ഇന്നലത്തെ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ പുരുഷ താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്തായ ടൂര്‍ണമെന്റില്‍ സെയ്‌ന നെഹ്‌വാളിന് വെങ്കല മെഡല്‍ ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ചൈനയുടെ യുഫീ ചെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചാണ് സിന്ധു അവസാന രണ്ടില്‍ കടന്നത്.