മാഡ്രിഡ്: ദീര്‍ഘകാലം റയല്‍ മാഡ്രിഡ് പ്രസിഡന്റായിരുന്ന സാന്റിയാഗോ ബെര്‍ണബുവിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സാന്റിയാഗോ ബെര്‍ണബു കപ്പില്‍ ഇത്തവണയും റയല്‍ തന്നെ ജേതാക്കള്‍. ഇറ്റാലിയന്‍ ക്ലബ്ബ് ഫ്യോറന്റിനയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് 39ാമത് ടൂര്‍ണമെന്റില്‍ റയല്‍ 27ാം കപ്പ് സ്വന്തമാക്കിയത്. മാഡ്രിഡ് ചാംപ്യന്‍മാരുടെ ഹോം ഗ്രൗണ്ട് മല്‍സരത്തില്‍ ഇതുവരെ എതിര്‍ടീം ജയിച്ചിട്ടില്ല.
നാലാം മിനിറ്റില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ജോഡന്‍ വെര്‍തോട്ട് ഫ്യോറന്റിനാക്കായി കണ്ടെത്തിയ ഏകഗോളില്‍ പിന്നിലായ റയല്‍ 7ാം മിനിറ്റിലാണ് തിരിച്ചടിച്ചത്. ക്രിസ്റ്റ്യാനോയുടെ അസിസ്റ്റില്‍ മയോരല്‍ മോയ സമനില ഗോള്‍ നേടിയപ്പോള്‍ 33ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ തന്നെ വിജയ വല കുലുക്കി. പിന്നീട് ഗോള്‍ നേടാന്‍ പരിശ്രമിച്ച ഇറ്റാലിയന്‍ എതിരാളികള്‍ രണ്ടാം പകുതിയില്‍ പകരക്കാരെ മുഴുവന്‍ ഇറക്കിയിട്ടും റയലിനെ മറികടക്കാനായില്ല.