/cdn.vox-cdn.com/uploads/chorus_image/image/56378469/839570290.0.jpg)
മാഡ്രിഡ്: ലയണല്‍ മെസ്സിയുടെ ഇരട്ടഗോളില്‍ ബാഴ്‌സലോണയ്ക്ക് സൂപ്പര്‍ ജയം. ഡിപോര്‍ടിവോ അലാവസിനെതിരായ ലാ ലിഗ ടൂര്‍ണമെന്റില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയം നേടിയത്. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടിയ മെസ്സി, ലാ ലിഗ ടൂര്‍ണമെന്റില്‍ 350 ഗോളുകള്‍ എന്ന നേട്ടം കൈവരിച്ചു. 384 മല്‍സരങ്ങളില്‍ നിന്നാണ് മെസ്സി ചരിത്ര നേട്ടത്തിലെത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 285 ഗോളുകളുണ്ട്. മല്‍സരത്തിന്റെ 39ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഇടങ്കാലിലൂടെ ലക്ഷ്യത്തിലെത്തിക്കാന്‍ ശ്രമിച്ച മെസ്സിക്ക് പിഴച്ചു. തുടര്‍ന്ന് ഗോള്‍രഹിതമായി രണ്ടാം പകുതിയിലേക്ക് കടന്ന മല്‍സരത്തില്‍ 55ാം മിനിറ്റില്‍ മെസ്സി ആദ്യ ഗോള്‍ കണ്ടെത്തി. ആല്‍ബയുടേതായിരുന്നു പാസ്സ്. പാകോ അല്‍കെസറുടെ പാസ്സില്‍ നിന്ന് മെസ്സി 66ാം മിനിറ്റില്‍ ഇടംകാല്‍ ഷോട്ടിലൂടെ രണ്ടാം ഗോള്‍ പായിച്ചപ്പോള്‍ തിരിച്ചടിക്കാന്‍ ശേഷിയില്ലാതെ അലാവസ് തളര്‍ന്നിരുന്നു.