ഹാംബര്‍ഗ്: 19ാമത് ലോക ബോക്‌സിങ് ചാംപ്യന്‍പ്പില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി അമിത് പാങ്കലും ഗൗരവ് ബിന്ദൂരിയും ക്വാര്‍ട്ടറില്‍.
49 കിലോ ഗ്രാം വിഭാഗത്തില്‍ മല്‍സരിച്ച അമിത് ഇക്വഡോറിന്റെ കാര്‍ലോസ് ക്വിയിപ്പോയെ തകര്‍ത്താണ് ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. 56 കിലോ ഗ്രാമില്‍ മല്‍സരിച്ച ഗൗരവ് പ്രീ ക്വാര്‍ട്ടറില്‍ ഉക്രയിന്റെ മൈക്കോള ബുഡ്‌സെന്‍കോയെ തറപറ്റിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അതേ സമയം ഇന്ത്യയുടെ പ്രതീക്ഷാ താരമായിരുന്ന വികാസ് കൃഷ്ണ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. മൂന്നാം സീഡ് താരമായി 75 കിലോഗ്രാമില്‍ ഇറങ്ങിയ വികാസ് ഇംഗ്ലണ്ടിന്റെ ബെഞ്ചമിന്‍ വിറ്റേക്കറിന് മുന്നില്‍ മുട്ടുമടക്കിയാണ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായത്.