ഹൂസ്റ്റൺ: ഹാർവി കൊടുങ്കാറ്റിനെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്ന ടെക്സസിലെ ഹൂസ്റ്റൺ സർവകലാശാലയിൽ കുടുങ്ങിയ 200 ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. മേഖലയിലെ ഇന്ത്യൻ സംഘടനകൾ ഇവർക്കാവശ്യമായ ഭക്ഷണവും മറ്റു സാമഗ്രികളും നല്കി.

ഹൂസ്റ്റൺ സർവകലാശാല കാന്പസിൽ കഴുത്തൊപ്പം വെള്ളം കയറി. സർവകലാശാലയിൽ വിദ്യാർഥികൾ കുടുങ്ങിയ കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രക്ഷപ്പെടുത്തിയ രണ്ട് ഇന്ത്യൻ വിദ്യാർഥികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ടെക്സസ് സംസ്ഥാനത്തു വീശാൻ തുടങ്ങിയ ഹാർവിക്കൊപ്പം പേമാരിയും അനുഭവപ്പെടുന്നു. 50 ഇഞ്ച് മഴ ഇതുവരെ ലഭിച്ചു. മഴ ശക്തമാകുമെന്നാണു സൂചന. ഹൂസ്റ്റൺ അടക്കം ടെക്സസിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതുവരെ അഞ്ചു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ടെക്സസ് സന്ദർശിക്കും.
ഇതിനിടെ സമീപ സംസ്ഥാനമായ ലൂയിസിയാനയിൽ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹാർവി ഇവിടെയും പ്രളയത്തിനിടയാക്കുമെന്നാണു റിപ്പോർട്ട്. 12 വർഷം മുന്പ് കട്രീന ചുഴലിക്കാറ്റിൽ കനത്ത നാശം നേരിട്ട സംസ്ഥാനമാണ് ലൂയിസിയാന.