ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള വിധി ബീഫ് നിരോധനത്തെയും ബാധിക്കാമെന്ന് സുപ്രീംകോടതി. ബീഫ് കൈവശം വക്കുന്നത് കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്വകാര്യതയില്‍ ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബീഫ് നിരോധനത്തെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രാ സര്‍ക്കാരിന്റെ കശാപ്പു നിരോധനം ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നെങ്കിലും ഇതരസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന മാട്ടിറച്ചി കൈവശം വയ്ക്കുന്നതു കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.