ലണ്ടൻ: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ സുരക്ഷ ശക്തമാക്കി. തെംസ് നദിയിലൂടെ എളുപ്പത്തിൽ ഭീകരർക്ക് പാർലമെന്റിൽ എത്താമെന്നു സുരക്ഷാ പരിശോധനയിൽ വ്യക്തമായതിനെത്തുടർന്നു സായുധഗാർഡുകളുടെ ബോട്ടുകൾ നദിയിൽ പട്രോളിംഗ് നടത്താൻ നിർദേശം നൽകി.
മാർച്ചിൽ പാർലമെന്റ് പരിസരത്ത് ഖാലിദ് മസൂർ എന്ന ഭീകരൻ സ്കോട്ലൻഡ് യാർഡ് പോലീസ് ഓഫീസറെ കുത്തിക്കൊന്ന സംഭവത്തെത്തുടർന്ന് പാർലമെന്റിന്റെ പ്രവേശന കവാടങ്ങളിൽ സായുധ ഗാർഡുകളെ നിയോഗിച്ചിരുന്നു. പാർലമെന്റിൽ ജോലിചെയ്യുന്ന പതിനയ്യായിരം പേർക്ക് പുതിയ ഐഡി കാർഡുകൾ വിതരണം ചെയ്യാനും തീരുമാനിച്ചു.