വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 29 August 2017

നേവിയുടെ നിര്‍ദേശം അവഗണിച്ച് കപ്പല്‍ യാത്ര തുടരുന്നു

Image result for angyang ship images images

കൊല്ലം: മല്‍സ്യബന്ധന ബോട്ട് തകര്‍ന്ന സംഭവത്തി ല്‍ അപകടം വരുത്തിയ വിദേശ കപ്പല്‍ അങ്‌യാങ് നേവിയുടെ നിര്‍ദേശം അവഗണിച്ച് മുന്നോട്ടുപോവുകയാണെന്ന് അധികൃതര്‍. കൊച്ചി തീരത്തേക്ക് അടുക്കാന്‍ കഴിയില്ലെങ്കില്‍ ആ ന്തമാനിലെ പോര്‍ട്ട്‌ബ്ലെയറിലേക്ക് അടുപ്പിക്കണമെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍േദശം. എന്നാല്‍, ഇത് വകവയ്ക്കാതെ സഞ്ചരിക്കുന്ന കപ്പലിനെ നേവി പിന്തുടരുകയാണ്. ഹോങ്കോങ് ഭാഗത്തേക്കാണ് കപ്പല്‍ സഞ്ചരിക്കുന്നത്. കപ്പല്‍ സഞ്ചരിക്കുന്ന ഭാഗത്ത് നേവിയുടെ യുദ്ധകപ്പലുകളുണ്ട്. നിര്‍ദേശം പാലിക്കാതെ കപ്പല്‍ മുന്നോട്ടുതന്നെ പോവുകയാണെങ്കില്‍ അന്താരാഷ്ട്ര മാരിടൈം നിയമങ്ങളനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഇന്ത്യന്‍ നേവിയുടെ തീരുമാനം.നിര്‍ദേശം ലംഘിച്ച് കപ്പല്‍ ഇനിയും മുന്നോട്ടുപോയാല്‍ ഇറാനില്‍നിന്നു ചരക്കുമായി സിഗപ്പൂരിലേ—ക്ക് യാത്രചെയ്യുന്ന കപ്പലിനെ സിഗപ്പൂരില്‍ വച്ച് കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതയുമുണ്ട്. വിദേശകാര്യമന്ത്രാലയം വഴി സിംഗപ്പൂര്‍ സര്‍ക്കാരിനെ ബന്ധപ്പെടാനാണ് നാവികസേന തീരുമാനം.